കോട്ടയം | 15, ഫെബ്രുവരി | 2026
ദലിത് ക്രിസ്ത്യൻ പൊളിറ്റിക്കൽ ഫോറം രൂപീകരണ സമ്മേളനം നടന്നു. രക്ഷാധികാരി ഡോ. സൈമൺ ജോണിനെയും, ചെയർമാനായി എം. എസ്.. സജനെയും തിരഞ്ഞെടുത്തു.
ഭാവി കേരളത്തിന്റെ ദൂര വ്യാപകമായ രാഷ്ട്രീയ പരിവർത്തനത്തിൽ ദിശാ ബോധമുള്ള ദീർഘ കാല രാഷ്ട്രീയ നിലപാടോടെ, രാഷ്ട്രീയ പാർട്ടി വിധേയത്വമില്ലാതെ, സഭാ, സംഘടന വ്യത്യാസങ്ങൾക്കുപരിയായി ദലിത് ക്രൈസ്തവ സമുദായത്തിന്റെ ഐക്യവും, അഭിമാനവും, വികസനവും, അധികാര പങ്കാളിത്തവും ലക്ഷ്യ മാക്കി പ്രവർത്തന പരിപാടികൾ ആവിഷ്കരിക്കാൻ സമ്മേളനം തീരുമാനിച്ചു.

























