തിരുവനന്തപുരം | 19, ഫെബ്രുവരി | 2026
വിവാദ ചലച്ചിത്രം ‘കേരള സ്റ്റോറി’യുടെ രണ്ടാം ഭാഗത്തിനെതിരെ രൂക്ഷ വിമർശനവുമായി. പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി . വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചുള്ള വിദ്വേഷ പ്രചാരണമാണ് സിനിമയെന്ന് വി. ശിവൻകുട്ടി ആരോപിച്ചു. കേരളത്തിൽ ജീവിക്കാൻ സാഹചര്യമില്ലെന്ന് വരുത്തിത്തീർക്കാനാണ് സിനിമ ശ്രമിക്കുന്നതെന്നും എന്നാൽ എത്ര സ്റ്റോറികൾ വന്നാലും ഇവിടെ അതൊന്നും ചെലവാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫെബ്രുവരി 27-ന് പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ട്രെയിലറിലെ ചില രംഗങ്ങൾ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് ഇടയാക്കിയിട്ടുണ്ട്. ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന രംഗത്തെ പരിഹസിച്ചാണ് മലയാളികൾ പ്രധാനമായും രംഗത്തെത്തിയിരിക്കുന്നത്.

























