Connect with us

Hi, what are you looking for?

Kerala

പെരുമ്പാവൂർ യു.ഡി.എഫിന്റെ കോട്ട: വി.‍ഡി സതീശൻ

പെരുമ്പാവൂർ | 21, ഫെബ്രുവരി | 2026

യു.ഡി.എഫിന്റെ കോട്ടയാണ് പെരുമ്പാവൂരെന്നും ചരിത്ര ഭൂരിപക്ഷത്തിൽ പെരുമ്പാവൂരിൽ യു.ഡി.എഫ്. സ്ഥാനാർഥിയെ വിജയിപ്പിക്കണമെന്ന് പ്രവർത്തകരോട് ആവശ്യപ്പെട്ട് വി.ഡി സതീശൻ. പുതുയുഗയാത്രയ്ക്ക് പെരുമ്പാവൂരിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ആറുലക്ഷം കോടി രൂപയുടെ കടബാധ്യത മലയാളിയുടെ തലയിൽ കെട്ടിവെച്ചാണ് അടുത്തമാസം മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തോട് സലാം പറയുന്നതെന്ന് വി.ഡി. സതീശൻ. സമ്പദ്ഘടനയാണ് ഒരു സംസ്ഥാനത്തിന്റെ നട്ടെല്ല്. കേരളത്തിന്റെ ആ നട്ടെല്ല് തകർന്നുകിടക്കുകയാണ്. രാജ്യത്ത് ഏറ്റവും കൂടുതൽ വിലക്കയറ്റമുള്ള സംസ്ഥാനമാണ് കേരളം. ഖജനാവിൽ പണമുണ്ടാകുമ്പോൾ മാത്രമേ സാധാരണക്കാരന്റെ ജീവിതനിലവാരം ഉയർത്താൻ സർക്കാരിന് കഴിയൂ. കഴിഞ്ഞ രണ്ടു കൊല്ലമായി ഗവേഷണതുല്യമായ ഗൃഹപാഠം ചെയ്താണ് യു.ഡി.എഫ്. വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബെന്നി ബഹനാൻ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. എൽദോസ് കുന്നപ്പിള്ളി എം.എൽ.എ. അധ്യക്ഷനായി. കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.ആർ.എം. ഷഫീർ മുഖ്യപ്രഭാഷണം നടത്തി. എം.എൽ.എ.മാരായ അൻവർ സാദത്ത്, റോജി എം. ജോൺ, ഡി.സി.സി. പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, എസ്. ഷറഫ്, ടി.എം. സക്കീർ ഹുസൈൻ, മനോജ് മൂത്തേടൻ, എൻ.വി.സി. അഹമ്മദ്, എം.എം. ഷാജഹാൻ, പി.എ. മുക്താർ, ഷീബാ രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...