കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു.
ഓപണർമാരായ ടിം സീഫേർട്ടിന്റെയും ഫിൻ അലന്റെയും തകർപ്പൻ ബാറ്റിങ്ങാണ് ബ്ലാക് ക്യാപ്സിന്റെ ജയം എളുപ്പമാക്കിയത്. സീഫേർട്ട് (58) അർധ സെഞ്ച്വറി നേടി പുറത്തായപ്പോൾ അലൻ (100*) അപരാജിത സെഞ്ച്വറിയാണ് ഈഡൻ ഗാർഡനിൽ കുറിച്ചത്. ഒമ്പത് വിക്കറ്റിന്റെ ആധികാരിക വിജയമാണ് അവർ സ്വന്തമാക്കിയത്.
ട്വന്റി20 ലോകകപ്പ് ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയാണ് കൊൽക്കത്ത ഇൗഡൻ ഗാർഡൻസിൽ പിറന്നത്. പന്ത്രണ്ടാം ഓവർ എറിയാനെത്തിയ മാർകോ യാൻസണെ തുടർച്ചയായ രണ്ട് ഫോറും സിക്സറും പറത്തി ആരംഭിച്ച കിവി ഓപ്പണർ അഞ്ചാം പന്തിനെയും ബൗണ്ടറി കടത്തി സെഞ്ചുറി പൂർത്തിയാക്കി. ഇന്നിങ്സിൽ ആകെ എട്ട് സിക്സറും പത്ത് ഫോറും. 43 പന്ത് ശേഷിക്കെയാണ് മിന്നൽ വിജയം.
സ്കോർ: ദക്ഷിണാഫ്ര-ിക്ക 169/8; ന്യൂസിലൻഡ് 173/ 1 (12.5)

























