ഇന്ത്യയ്‌ക്ക് ടി20 ലോകകപ്പ് കിരീടം സഞ്ജു സാംസൺ ഹീറോ
ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ 96 റൺസിന്റെ പടുകൂറ്റൻ വിജയം നേടി ഇന്ത്യ കിരീടം സ്വന്തമാക്കി. ബാറ്റിങ്ങിലും ബോളിങ്ങിലും സമഗ്ര ആധിപത്യം പുലർത്തിയ ടീം ഇന്ത്യയുടെ പ്രകടനമാണ് ഫൈനലിൽ കാണാനായത്. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ടി20 ലോകകപ്പ് കിരീടം നിലനിർത്തുന്നത്. ബുംറയാണ് കളിയിലെ കേമന്‍. ഇന്ത്യയ്ക്ക് വീണ്ടും വലിയ വിജയം നേടിക്കൊടുത്തത് സഞ്ജു സാംസണാണ്.
ഇന്ത്യയുടെ അഭിമാനതാരം സഞ്ജു സാംസൺ മുന്നിൽ നിന്ന് നയിച്ച പോരാട്ടത്തിൽ ന്യൂസീലൻഡിനെ 96 റൺസിന് തോൽപിച്ചാണ് ഇന്ത്യ മൂന്നാം ടി20 ലോകകപ്പ് സ്വന്തമാക്കിയത്. തുടർച്ചയായ രണ്ടാം തവണ ലോകകപ്പ് നേടുന്ന ആദ്യ ടീമെന്ന ഖ്യാതിയും ഇന്ത്യയ്ക്ക് മാത്രം സ്വന്തം. 256 റൺസ് എന്ന ഇന്ത്യയുടെ സ്കോറിനെതിരേ 19 ഓവറിൽ159 റൺസ് മാത്രമാണ് കിവീസിന് നേടാനായത്. 2007, 2024 വർഷങ്ങളിലാണ് ഇന്ത്യ ഇതിന് മുൻപ് ടി20 ലോകകിരീടം സ്വന്തമാക്കിയത്. ഏകദിനത്തിലും ടി20യിലുമായി ഇന്ത്യയുടെ അഞ്ചാം ലോകകിരീടമാണിത്.

























