തൃശൂര്‍ | 11, മാർച്ച് | 2026
നാട്ടിക എം എല്‍ എയും സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റി അംഗവുമായ സി സി മുകുന്ദനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ചാണ് നടപടി.
സി പി ഐ നാട്ടിക മണ്ഡലം കമ്മിറ്റിയാണ് വാര്‍ത്താക്കുറിപ്പിലൂടെ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ അഞ്ചുവര്‍ഷമായി നാട്ടിക നിയോജക മണ്ഡലം എം എല്‍ എയായി പ്രവര്‍ത്തിക്കുകയാണ് മുകുന്ദന്‍.

























