കോട്ടയം: സണ്ണി എം കപിക്കാടിനെ സ്ഥാനാർത്ഥിയാക്കുവാനുള്ള യുഡിഎഫ് നീക്കം മാതൃകാപരമെന്ന് സാമൂഹ്യ ജനാധിപത്യ വേദി സംസ്ഥാന കൺവെൻഷൻ. സാമൂഹ്യ-സാംസ്കാരിക സംഘടനകൾ എഴുത്തുകാർ, മാധ്യമ പ്രവർത്തകർ, സമുദായ നേതാക്കൾ, സഭാ നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ കോട്ടയത്ത് നടന്ന രൂപീകരണ കൺവെൻഷൻ സി.എസ്.ഡി.എസ് പ്രസിഡൻ്റ് കെ.കെ.സുരേഷ് ഉത്ഘാടനം ചെയ്തു.
ദലിത് സമുദായ മുന്നണി ജനറൽ സെക്രട്ടറി അഡ്വ.പി.എ.പ്രസാദ് അധ്യക്ഷത വഹിച്ചു. സണ്ണി എം കപിക്കാട്, ബിജോയ് ഡേവിഡ്, ബിജു ഗോവിന്ദ്, പി.ജെ തോമസ് , തങ്കമ്മ ഫിലിപ്പ്, റ്റി.ആർ.ഇന്ദ്രജിത്ത്, പാസ്റ്റർ രാജു ആനിക്കാട്, കെ.ദേവകുമാർ, ഐ.ഗോപിനാഥ്, ജെയ്സ് പാണ്ടനാട്, റവ.ജോയ്സ് ജോൺ, പ്രശാന്ത് ഈഴവൻ, KC. ശ്രീകുമാർ, കെ.കെ.ബാബുരാജ്, കെ.സന്തോഷ് കുമാർ, വി.എം ഗഫൂർ, അജികുമാർ കറ്റാനം ,എം ഡി തോമസ്, പി.പി. ജോയി.ദിലീപ് കൈപ്പുഴ, ഇ.കെ.വത്സല,സന്തോഷ് കല്ലറ എന്നിവർ പ്രസംഗിച്ചു. സണ്ണി എം കപിക്കാടിനെ വിജയിപ്പിക്കുന്നതിനു വേണ്ടിയുള്ള സാംസ്കാരിക – സാമൂഹ്യ ഇടപെടൽ നടത്തുവാനും, സാമൂഹ്യ ജനാധിപത്യ വേദിയെ സംസ്ഥാന തലത്തിലുള്ള ജനകീയ മുന്നേറ്റമാക്കി മാറ്റുവാനും തീരുമാനിച്ചു.
ഭാരവാഹികൾ
ചെയർമാൻ: കെ.കെ.സുരേഷ്, വൈസ് ചെയർമാൻമാർ : ജെ.രഘു, കെ.സി.ശ്രീകുമാർ , പാസ്റ്റർ രാജു ആനിക്കാട്,
ജനറൽ കൺവീനർ: പി.ജെ തോമസ്, കൺവീനർമാർ :ജെയ്സ് പാണ്ടനാട്, ഐ.ഗോപിനാഥ്, കെ.വത്സകുമാരി എന്നിവരടങ്ങുന്ന 51 അംഗ സംസ്ഥാന കമ്മറ്റിയെ തെരെഞ്ഞെടുത്തു.

























