പാലക്കാട്: 2026 നിയമസഭ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തീപാറും പോരാട്ടം നടന്ന മണ്ഡലമാണ് പാലക്കാട്. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ, യുഡിഎഫിന്റെ രമേശ് പിഷാരടി, എൽഡിഎഫിന്റെ എൻഎംആർ റസാഖ് എന്നിവർ തമ്മിൽ ത്രികോണ പോരാട്ടമാണ് നടന്നത്.
തുടക്കത്തിൽ ശോഭ സുരേന്ദ്രൻ പ്രചരണത്തിലടക്കം വലിയ മുന്നേറ്റമുണ്ടാക്കിയെങ്കിലും. പിന്നീട് രമേശ് പിഷാരടി കളം നിറയുന്നതാണ് കണ്ടത്. തനി്ക്ക് നേരെ വിമർശനങ്ങൾക്ക് പക്വമായ മറുപടി നൽകിയും അവഗണിക്കേണ്ടത് അവഗണിച്ചും പാലക്കാടൻ മനസുകളിൽ വളരെ പെട്ടന്ന് പിഷാരടി ഇടം നേടി. താൻ വിജയിച്ചാൽ മുഴുവൻ സമയം പാലക്കാടിന് മാറ്റിവയ്ക്കുമെന്നും പിന്നീട് സിനിമകളൊ സ്റ്റേജ് ഷോകളോ ചെയ്യില്ലെന്നും രമേഷ് പിഷാരടി പ്രഖ്യാപിച്ചിരുന്നു.
തിരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശത്തിൽ രമേശ് പിഷാരടിയുടെ വാക്കുകൾ അയാളൊരു പരിപൂർണ രാഷ്ട്രീയക്കാനയി പരകായപ്രവേശം നേടിയെന്ന് അടിവരയിടുന്നതാണ്.
” തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കുന്ന സർക്കുലറിൽ ബിജെപിയുടെ സീൽ വരുന്ന ഈ കാലത്ത് , ഇങ്ങനെയൊരു കമ്മീഷൻ ഇവിടെയുണ്ട് എന്ന് നമ്മളെ അറിയിച്ച ശ്രീ ടിഎൻ ശേഷന്റെ ഈ നാട്ടിൽ , യുഡിഎഫ് മാത്രമേ ജയിക്കൂ “
‘രമേഷ് പിഷാരടിയല്ല വിജയിക്കുന്നത്, യുഡിഎഫ് ആണ് വിജയിക്കുന്നത്. ഞാനല്ല നമ്മളാണ് വിജയിക്കുന്നത്. നമുക്കുവേണ്ടിയാണ് ഈ മത്സരം. നമ്മുടെ നാടിനു വേണ്ടിയാണ് ഈ മത്സരം,’ എന്നു പറഞ്ഞുകൊണ്ടാണ് താരം ജനങ്ങളെ അഭിനസംബോധന ചെയ്തത്. വലിയ സ്വീകാര്യതയാണ് രമേഷ് പിഷാരടിയുടെ വിഡിയോയ്ക്ക് ലഭിക്കുന്നത്.

























