Connect with us

Hi, what are you looking for?

Latest News

നിതിൻ രാജിന്റെ മരണം പുരോഗമന കേരളത്തിന് നാണക്കേട്, രോഹിത് വെമുല നിയമം കൊണ്ടുവരണം’; തോമസ് ഐസക്

കണ്ണൂർ അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുൻ മന്ത്രിയും സിപിഎം നേതാവുമായ ഡോ. തോമസ് ഐസക്. വിദ്യാർത്ഥിയുടെ മരണം പുരോഗന കേരളത്തിന് നാണക്കേടാണെന്നും ആത്മഹത്യ തന്നെയാണോ മരണ കാരണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സമഗ്രവും സത്വരവുമായ അന്വേഷണം നടത്തണമെന്നും തോമസ് ഐസക് ആവശ്യപ്പെട്ടു.

തോമസ് ഐസക്കിൻ്റെ വാക്കുകൾ ഇങ്ങനെ…;

അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ നിതിന്‍ രാജിന്റെ മരണം മതനിരപേക്ഷ കേരളത്തിന് ഒരു ഉണർത്ത് ആഹ്വാനമാവണം. പുരോഗമന കേരളത്തിന് നാണക്കേടാണിത്. ഡോ. എം കെ റാം, ഡോ. സംഗീത നമ്പ്യാര്‍ എന്നീ അധ്യാപകര്‍ തന്നെ നിരന്തരമായി അധിക്ഷേപിച്ചതിനെ കുറിച്ച് നിതിന്‍ രാജിന്റെ തന്നെ സാക്ഷ്യമുണ്ട്. അവർക്ക് അധ്യാപകരായി തുടരുവാൻ ഇനി അർഹതയില്ല. ആത്മഹത്യ തന്നെയാണോ മരണ കാരണം എന്നതടക്കമുള്ള കാര്യങ്ങളെക്കുറിച്ച് സമഗ്രവും സത്വരവുമായ അന്വേഷണം നടത്തി കർശനമായ സ്വീകരിക്കണം.
2019 – 20 ൽ യുജിസി കണക്കുപ്രകാരം ജാതി വിവേചനവുമായി ബന്ധപ്പെട്ട 173 പരാതികളാണ് ഉണ്ടായത്. 2023 – 24 ൽ അത് 378 പരാതികളായി ഉയർന്നു. ഈ കാലയളവിൽ പരാതികൾ 1160 ആണ്. സമീപകാലത്ത് കേരളം സർവ്വകലാശാലയിലെ സംസ്കൃത ഡിപ്പാർട്മെന്റിൽ PhD വിദ്യാർഥിയായിരുന്ന വിപിൻ വിജയന് ഡിപ്പാർട്മെന്റ് തലവിയിൽ നിന്ന് നേരിട്ട ദുരനുഭവം ഒട്ടേറെ വിവാദങ്ങൾ സൃഷ്ട്ടിച്ചു. 2015 ൽ മഹാത്മാ ഗാന്ധി സർവ്വകലാശാലയിലെ ദീപ പി മോഹനന് ഉണ്ടായ ദുരനുഭവവും കോളിളക്കം സൃഷ്ട്ടിച്ചു. പൊതു വിദ്യാഭ്യാസ മേഖലയിൽ മേൽപ്പറഞ്ഞ അനുഭവങ്ങൾ ഉണ്ടാവുമ്പോൾ സ്വകാര്യ സ്വാശ്രയ മേഖലയിലെ അവസ്ഥയിലേക്കാണ് അഞ്ചരക്കണ്ടി കോളേജിലെ ദുരനുഭവം വിരൽ ചൂണ്ടുന്നത്.
ഇത്തരമൊരു സ്ഥിതി വിശേഷത്തിന് കുറച്ചെങ്കിലും നിയന്ത്രണം കൊണ്ടുവരാൻ ഉതകുന്നതായിരുന്നു ജനുവരി മാസം യുജിസി പുറത്തിറക്കിയ ഉന്നതവിദ്യാഭ്യാസ മേഖലയിലെ തുല്യത പ്രോത്സാഹിപ്പിക്കുവാനുള്ള റെഗുലേഷനുകൾ. സിപിഐഎം ശക്തമായി ഇതിനെ പിന്താങ്ങി. ഇവ ഐഐടി പോലുള്ള സ്ഥാനങ്ങൾക്കും ബാധകമാക്കണമെന്നുള്ള വിമർശനമാണ് ഉയർത്തിയത്. എൻഫോഴ്‌സ്‌മെന്റ് സംവിധാനം ശക്തിപ്പെടുത്തണമെന്നും ആവശ്യപ്പെട്ടു. എന്നാൽ സവർണ്ണ നിക്ഷിപ്ത താല്പര്യക്കാരുടെ പ്രക്ഷോഭത്തെ തുടർന്ന് സുപ്രീം കോടതി ഇത് മരവിപ്പിച്ചിരിക്കുകയാണ്.
രോഹിത് ആക്ട് നടപ്പിലാക്കണമെന്നും ക്യാമ്പസുകളിലെ ജാതി വിവേചനത്തിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന രാജീവ്യാപകമായ ആവശ്യത്തെ അംഗീകരിക്കാൻ ബി.ജെ.പി നേതൃത്വം നൽകുന്ന കേന്ദ്ര ഗവൺമെൻ്റ് ഇതുവരെ തയ്യാറായിട്ടില്ല. ഇതിനു പകരം കൊണ്ടുവന്ന യുജിസി മാർഗ്ഗ നിർദ്ദേശങ്ങളാവട്ടെ മരവിപ്പിച്ചിരിക്കുകയുമാണ്.

ഈ പശ്ചാത്തലത്തിൽ സംസ്ഥാനം മുൻകൈ എടുത്തുകൊണ്ട് രോഹിത് വെമുല നിയമം പോലൊന്നിന് രൂപം നൽകണം. സ്വാശ്രയ സ്ഥാപനങ്ങളും സ്വയംഭരണ കോളേജുകളും സ്വകാര്യ സർവ്വകലാശാലകളുമെല്ലാം വർധിച്ചു വരുന്ന കാലയളവിൽ ജാതി വിവേചനത്തിന് എതിരായി ഇത്തരമൊരു നിയമം അനിവാര്യമാണ്. കണ്ണൂരിലെ BDS കോളേജ് വിപുലമായൊരു സ്വാശ്രയ വിദ്യാഭ്യാസ സമുശ്ചയത്തിന്റെ ഭാഗമാണെന്നതും സ്മരണീയമാണ്.
എസ്എഫ്ഐ ആണ് ശക്തമായ പ്രതിക്ഷേധവുമായി വന്നിരിക്കുന്ന വിദ്യാർഥിസംഘടന. നാളെ കോളേജിലേക്ക് വിദ്യാർഥി യുവജന പ്രവർത്തകരുടെ മാർച്ചും ആഹ്വാനം ചെയ്തിട്ടുണ്ട്. മേൽപ്പറഞ്ഞ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശക്തമായ പുരോഗമന വിദ്യാർഥി പ്രസ്ഥാനങ്ങളുടെ സാന്നിധ്യത്തിന്റെ ആവശ്യകതയിലേക്കുകൂടി ഈ സംഭവം വിരൽ ചൂണ്ടുന്നുണ്ട്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...