Connect with us

Hi, what are you looking for?

Kerala

മതവിദ്വേഷം പടർത്താനുളള ആർഎസ്എസ് നീക്കം കേരളം ചെറുക്കും: നന്ദഗോവിന്ദം ഭജന്‍സിനെ പിന്തുണച്ച് കെ സി വേണുഗോപാൽ

തിരുവനന്തപുരം: കടുത്ത സൈബർ ആക്രമണം നേരിടുന്ന നന്ദഗോവിന്ദം ഭജന്‍സിന് പിന്തുണ പ്രഖ്യാപിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മനുഷ്യനെ ഒന്നിച്ചുനിര്‍ത്തുന്ന സംഗീതത്തെ വര്‍ഗീയതയുമായി കൂട്ടിച്ചേര്‍ത്ത സംഘപരിവാര്‍ സീമകള്‍ ലംഘിക്കുകയാണെന്നും മതവിദ്വേഷം പടര്‍ത്താനുളള ആര്‍എസ്എസ് നീക്കത്തെ കേരളം ചെറുത്തുനിര്‍ത്തുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

‘മതമൈത്രിയുടെ വിളഭൂമിയായ കേരളത്തിന്റെ ഹൃദയത്തെ ഏതുവിധേനയും മുറിവേല്‍പ്പിക്കാനുളള സംഘപരിവാര്‍ ഗൂഢാലോചന അതിന്റെ സീമകള്‍ ലംഘിക്കുകയാണ്. ക്ഷേത്രങ്ങളും പളളികളും ഒന്നിച്ച് ഓണവും വിഷുവും ഈസ്റ്ററും പെരുന്നാളും ആഘോഷിക്കുന്ന കേരളത്തിന്റെ തനത് സംസ്‌കാരത്തെ വെല്ലുവിളിക്കുന്ന ബിജെപി- ആര്‍എസ്എസ് സംഘം മതവിദ്വേഷം പടര്‍ത്തുന്ന നീക്കത്തെ ഏതുവിധേനയും ഈ നാട് ചെറുത്തുനിര്‍ത്തും. ഈ നാടിന്റെ സമാധാനവും സന്തോഷവും നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഒരു ശക്തിയും ഇവിടെ തുടര്‍ന്നുപോകേണ്ടതില്ല. അതിനെ രാഷ്ട്രീയമായും നിയമപരമായും ജനകീയമായും നേരിടും’- കെ സി വേണുഗോപാല്‍ പറഞ്ഞു.

സാംബശിവന്റെ കഥാപ്രസംഗവും കെപിഎസിയുടെ നാടകങ്ങളും കണ്ടുതന്നെയാണ് ക്ഷേത്രമൈതാനങ്ങളും പളളിമുറ്റങ്ങളും ഇവിടെ മുന്നോട്ടുപോയിട്ടുളളതെന്നും അതിനിയും തുടരുക തന്നെ ചെയ്യുമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. അണ്‍ റിയല്‍ കേരളാ സ്റ്റോറിക്ക് വേണ്ടി വ്യഗ്രത കാണിക്കുന്നവര്‍ പരാജയപ്പെടുക തന്നെ ചെയ്യുമെന്നും കെ സി കൂട്ടിച്ചേര്‍ത്തു.

കോട്ടയം വേമ്പിന്‍കുളങ്ങര ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ ഭജന അവതരിപ്പിക്കുന്നതിനിടെ ‘ഈ പരദേവനഹോ’ എന്ന ക്രിസ്തീയ ഭക്തിഗാനം നന്ദഗോവിന്ദം ഭജന്‍സ് അവതരിപ്പിച്ചതാണ് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികലയുൾപ്പെടെയുളള സംഘപരിവാർ അനുകൂലികളെ ചൊടിപ്പിച്ചത്. പിന്നാലെ ഇവർക്കുനേരെ കടുത്ത സൈബർ ആക്രമണമാണ് സംഘപരിവാർ പ്രൊഫൈലുകളിൽ നിന്ന് ഉണ്ടായത്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...