കോട്ടയം | 27, ഏപ്രിൽ | 2026
കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ മരിച്ച വിദ്യാർത്ഥി നിതിൻ രാജിന്റെ കുടുംബത്തിന് നീതി ലഭ്യമാകുന്നതുവരെ കെ.പി.എം.എസ് പ്രക്ഷോഭ രംഗത്തുണ്ടാകുമെന്നും ഇതിന്റെ പേരിൽ ചില ദളിത് സംഘടനകൾ 28ന് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിന് തങ്ങളുടെ പിന്തുണയില്ലെന്നും സംസ്ഥാന പ്രസിഡന്റ് അഡ്വ. എ. സനീഷ്‌കുമാർ പറഞ്ഞു. കെ.പി.എം.എസ് ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സംസ്‌ഥാന വൈസ് പ്രസിഡൻ്റ് എം.റ്റി.മോഹനൻ അദ്ധ്യക്ഷത വഹിച്ചു. അഖിൽ.കെ.ദാമോദരൻ, കെ.കെ.കൃഷ്ണകുമാർ, ഇ.കെ.തങ്കപ്പൻ, മിനിസിബി തുടങ്ങിയവർ സംസാരിച്ചു.

























