Connect with us

Hi, what are you looking for?

Kerala

കരിമുകളിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി

കൊച്ചി: കൊച്ചി കരിമുകളിൽ നിന്ന് കാണാതായ പതിമൂന്നുകാരിയെ കണ്ടെത്തി. എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്ന് റെയിൽവേ പൊലീസാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ചൈൽഡ് ലൈന് കുട്ടിയെ കൈമാറിയ ശേഷമാകും രക്ഷിതാക്കൾക്കൊപ്പം വിട്ടയയ്ക്കുക. വിദ്യാർഥിക്ക് കൗൺസിലിങ് നൽകിയ ശേഷം ബന്ധുക്കൾക്കൊപ്പം അയക്കും.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30നാണ് കരിമുകൾ സ്വദേശിയുടെ മകളെ വീട്ടിൽനിന്ന് കാണാതായത്. രാത്രി 12.10ന് കരിമുകൾ–ബ്രഹ്മപുരം റോഡിലേക്ക് തിരിഞ്ഞ് റോഡിലൂടെ നടന്നുപോകുന്ന സിസിടിവി ദൃശ്യം പൊലീസിന് ലഭിച്ചിരുന്നു. റോഡിലേക്ക് കയറിയശേഷം കുട്ടി ഏതെങ്കിലും വാഹനത്തിൽ കയറിപ്പോയെന്നാണ് സംശയിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു.

രണ്ട് ബാഗുകളുമായി മുഖത്ത് മാസ്‌ക് ധരിച്ചതായാണ് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായത്. ചൊവ്വാഴ്ചമുതൽ അമ്പലമേട് പൊലീസും നാട്ടുകാരും ബന്ധുക്കളും കുട്ടിയെ തേടിയുള്ള അന്വേഷിക്കുകയായിരുന്നു. സിസിടിവിയിൽ കണ്ട ഭാഗത്ത് പൊലീസ് നായയെത്തി പരിശോധിച്ചങ്കിലും 200 മീറ്റർ എത്തിയപ്പോൾ നായ നിൽക്കുകയായിരുന്നു.

അവിടെനിന്ന്‌ വാഹനത്തിൽ കയറിപ്പോയെന്നുറപ്പിച്ച് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. ജില്ലയ്‌ക്ക് അകത്തും പുറത്തുമായി വ്യാപക അന്വേഷണം നടത്തി. തുടർന്നാണ് ഇന്ന് നോർത്ത് റെയിൽവേ സ്റ്റേഷനിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നത്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...