Connect with us

Hi, what are you looking for?

Kerala

പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളില്‍ മേല്‍ത്തട്ട് സംവരണം: സി.പി.എം പി.ബിയെ തള്ളി പട്ടികജാതി ക്ഷേമ സമിതി

എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന് സുപ്രീം കോടതി വിധിയെ പോളിറ്റ്ബ്യൂറോ പിന്തുണച്ചതിന് പിന്നാലെ സി.പി.എം പി.ബിയെ തള്ളി പട്ടികജാതി ക്ഷേമ സമിതി (PKS) രം​ഗത്ത്. സുപ്രിം കോടതി വിധി പട്ടികജാതിക്കാരുടെ സാമൂഹിക സാമ്പത്തിക വളർച്ചയെ തടസ്സപ്പെടുത്തുന്നതാണെന്നതും. ഇന്നോളം കൈവരിച്ച പുരോ​ഗതിയെ പിന്നോട്ടടിക്കുന്നതാണെന്നും വിലയിരുത്തി.പട്ടികജാതി-വർ​ഗ സംവരണം സുപ്രിം കോടതി വിധിയിലെ പി.ബി നിലപാട് തിരുത്താൻ ദേശിയ തലത്തിലെ പാർട്ടിയുടെ ദലിത് സംഘടനയായ ഡി.എസ്.എം.എം ൽ നിന്നും സമ്മർദ്ദമുണ്ട്.

പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലെ മേല്‍ത്തട്ടുകാരെ തരംതിരിച്ച് സംവരണ പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദ്ദേശം. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരെ തൊഴിൽ, വിദ്യാഭ്യാസ മേഖലയിൽ നൽകുന്ന സംവരണത്തിൽ നിന്നൊഴിവാക്കാനും പട്ടികജാതി/വർഗ്ഗത്തിൽ പെട്ടവരിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ചില ജാതികൾക്ക് സംവരണത്തിനുളളിൽ മുൻഗണനയും പ്രത്യേകം ക്വാട്ടയും അനുവദിക്കാനും നിർദ്ദേശിക്കുന്നതായിരുന്നു സുപ്രീം കോടതി ഉത്തരവ്.

മേല്‍ത്തട്ടുകാരെ നിര്‍ണ്ണയിക്കാനുള്ള വ്യവസ്ഥ ഭരണഘടനയില്‍ ഇല്ലെന്നും പാർട്ടി നിലപാട് തിരിച്ചടിയാകുമെന്ന് പി.കെ.എസ് നേതാക്കൾ മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചെതായും വിവരമുണ്ട്.

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...