Connect with us

Hi, what are you looking for?

Kerala

അക്രമികളെ നേരിടാൻ നൂതന പരിശീലനവുമായി ജില്ലാ പോലീസ്

പത്തനംതിട്ട :പൊതുസ്ഥലത്തും , പൊതുപരിപാടികൾക്കിടയിലും ഉത്സവ സ്ഥലങ്ങളിലും മറ്റും പൊതുജനങ്ങളെയും പോലീസിനെയും ആക്രമിക്കുകയും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉയർത്തുകയും ചെയ്യുന്ന അക്രമികളെ നേരിടാൻ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലനം ആരംഭിച്ചു.

അക്രമികളെ നേരിടുന്നതിനായി പോലീസ് ഉദ്യോഗസ്ഥർക്ക് നൽകി വന്നിരുന്ന പരിശീലനങ്ങൾ കാലഹരണപ്പെട്ടതാണ് എന്ന ബോധ്യത്തിൽ നിന്നാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നൂതന പരിശീലനമുറകൾ അഭ്യസിപ്പിക്കണം എന്ന് തീരുമാനം ഡിപ്പാർട്ട്മെന്റ് തലത്തിൽ ഉണ്ടായത്. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി R. ആനന്ദ് IPS ന്റെ നിർദ്ദേശപ്രകാരം പത്തനംതിട്ട ജില്ലാ ഹെഡ് ക്വാർട്ടറിലെ സബ് ഇൻസ്പെക്ടർമാരായ ഹരിഹരൻ പിള്ള , സനൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പോലീസ് ഉദ്യോഗസ്ഥർക്കായി പ്രത്യേക പരിശീലന പരിപാടി ആരംഭിച്ചു. വനിതാ പോലീസ് ഉൾപ്പെടെ ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ നിന്നുള്ള അമ്പതോളം പോലീസ് ഉദ്യോഗസ്ഥർ ഈ പരിശീലനത്തിൽ പങ്കെടുക്കുന്നുണ്ട്. ഘട്ടം ഘട്ടമായി ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥർക്കും ഇത്തരത്തിൽ പരിശീലനം നൽകും. സംഘം ചേർന്നുള്ള ആക്രമണം , ആയുധം ഉപയോഗിച്ചുള്ള ആക്രമണം , കല്ലേറ് , പൊതുമുതൽ നശിപ്പിക്കൽ മുതലായ ഏതുതരം അക്രമ പ്രവർത്തനങ്ങളെയും സംഘടിതമായി ചെറുക്കാനും തടയാനും പോലീസ് ഉദ്യോഗസ്ഥരെ പ്രാപ്തരാക്കുക എന്നുള്ളതാണ് ഇത്തരം പരിശീലന പരിപാടികൾ ഉണ്ട് ഉദ്ദേശിക്കുന്നത് എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു. ആധുനിക രീതിയിലുള്ള ബോഡി പ്രൊട്ടക്ടർ , ഷീൽഡ് , ഹെൽമെറ്റ് , ലത്തി എന്നിവ ധരിച്ചാണ് വനിതകൾ ഉൾപ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥർ പരിശീലനം നടത്തുന്നത്.

ഇതോടൊപ്പം കൈകൾ മാത്രം ഉപയോഗിച്ച് അക്രമികളെ കീഴ്പ്പെടുത്തുന്നതിനുള്ള പരിശീലനവും പോലീസ് ഉദ്യോഗസ്ഥർക്ക് നൽകും എന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...