എൽഡിഎഫിലെ പതിമൂന്ന് മന്ത്രിമാരാണ് ഈ തിരഞ്ഞെടുപ്പിൽ നിലം തൊടാതെ വീണത്. പട്ടികജാതി-പട്ടികവർഗ പിന്നോക്കക്ഷേമവകുപ്പ് മന്ത്രി ഒ.ആർ കേളു മാനന്തവാടി മണ്ഡലത്തിൽ നിന്ന് പരാജയപ്പെട്ടു. പട്ടികജാതി വർഗ വിരുദ്ധ നയങ്ങൾ തുടർന്നു കൊണ്ടിരുന്ന ഇടത് സർക്കാരിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
യു.ഡി.എഫിന്റെ ഉഷാ വിജയനാണ് മന്ത്രിയെ 10,543 വോട്ടിന് പരാജയപ്പെടുത്തിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ പി.കെ.ജയലക്ഷ്മിയെ 9,282 വോട്ടിന് പരാജയപ്പെടുത്തി ഒ.ആർ. കേളു വിജയിച്ച മണ്ഡലമാണിത്

























