Connect with us

Hi, what are you looking for?

Kerala

നിതിന്‍ രാജിന്റെ മരണം; ഹര്‍ത്താലിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട ദലിത് വിദ്യാർത്ഥിനിയെ വനിത എസ്.ഐ ഭീഷണിപ്പെടുത്തിയതായി പരാതി

കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ ബി.ഡി.എസ് വിദ്യാര്‍ത്ഥിയായിരുന്ന നിതിന്‍ രാജിന്റെ മരണത്തില്‍ കുറ്റവാളികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ദലിത് സംഘടനകള്‍ നടത്തിയ ഹർത്താലിനെ പിന്തുണച്ച് ഫേസ്ബുക്ക് വീഡിയോ ചെയ്ത ദലിത് വിദ്യാർത്ഥിനിയെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചെന്നും മാപ്പ് പറ‍ഞ്ഞില്ലെങ്കിൽ എഫ് ഐ ആർ ഇടുമെന്ന് ഭീഷണപ്പെടുത്തിയതായി പരാതി. പന്തളം സ്വദേശിയും നിയമ വിദ്യാർത്ഥിനിയുമായ ദശമി സുന്ദറാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ തിരുവല്ല പോലീസ് സ്റ്റേഷനിലെ വനിത എസ്.ഐ തന്നെ ഭീഷണിപ്പെടുത്തിയതായി ആരോപിക്കുന്നത്. എഫ് ഐ ആർ ഇടേണ്ട എങ്കിൽ മാപ്പ് എഴുതി തരണം എന്ന് പറഞ്ഞതായി ദശമി പറയുന്നു.

ദശമി സുന്ദറിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം

8 വയസ്സിൽ തുടങ്ങിയതാ ഈ പോരാട്ടം.അന്ന് തണലിനു ആരുടേം മുന്നിൽ തല കുനിച്ചിട്ടില്ല.പിന്നെയാ ഇപ്പോൾ.

ഇന്ന് 25 വയസ്, ഈ പ്രായത്തിൽ ഒരു പരട്ട കേസ് വേണ്ട എനിക്ക് നേതാവ് കളിക്കാൻ.അങ്ങനെ ഒരു നേതാവ് പദവി നീ ഒക്കെ തന്നെ വച്ചോളു.

ഹർത്താൽ നടന്നു, 10 ദിവസം കഴിഞ്ഞു തിരുവല്ല സ്റ്റേഷനിൽ നിന്ന് രാവിലെ 8 മണിക്ക് അടുപ്പിച്ചു 3 കാൾ വരുന്നു, 4ആം കതവണ ബെൽ പൂർണ്ണമാകും മുന്നേ അറ്റന്റ് ചെയ്യുമ്പോൾ,ഏറെ ധാർഷ്ട്യത്തിൽ ഒരു വനിതാ SI….
” ദശമി സ്റ്റേഷൻ വരെ വരണം, FIR തയ്യാറാക്കി വച്ചിരിക്കുന്നു, വിഷയം ഹർത്താൽ ദിന പ്രതികരണം. കൂടാതെ പോലിസ് ഡിപ്പാർട്മെന്റിനെ അപമാനിച്ചു, ഒരു വാറിന് ആഹ്വാനം ചെയ്തു വന്നേ പറ്റു. തിങ്കൾ വരണ്ട, Sunday തന്നെ വരണം, കാര്യം അന്നാണെങ്കിൽ കോടതി അവധി അല്ലെ 😁.”
FIR പേര് പറഞ്ഞു വിളിച്ചു വരുത്തി fir ഇടേണ്ട എങ്കിൽ മാപ്പ് എഴുതി തരണം എന്ന്. മാപ്പ് കോപ്പ്.. ചീപ്പ്… സ്വന്തം ജനതക്ക് വേണ്ടി സംസാരിച്ചാൽ മാപ്പ് പറയേണ്ടി വന്നാൽ അന്ന് ഞാൻ മരിച്ചു എന്ന് കരുതുക.
ഇത് കള്ളകേസ് ആണെങ്കിൽ, അന്ന് ഇത്രയും അത്യാവശ്യം ആയി വിളിച്ചു വരുത്തുന്നത്, അവരുടെ ആർടെലും അടിയന്തര ചടങ്ങിന്റെ ഇഡലി കഴിക്കാൻ ആണോ… അതോ ഞാൻ സ്വപ്നം കണ്ടത് ആണോ 😄.
പിന്നെ മണ്ണിന്റെ മക്കളെ കാക്കുന്ന പാർട്ടിക്കാരുടെ കൂലിക്കാർ സൈബർ ഇടങ്ങളിൽ ശക്തം. See less

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...