Connect with us

Hi, what are you looking for?

Kerala

സുപ്രീം കോടതി വിധി ദളിത് വിരുദ്ധം പി കെ എസ്

പട്ടികജാതി – പട്ടികവർഗ്ഗ വിഭാഗങ്ങളിൽപ്പെട്ടവർക്കെതിരെ മറ്റുവിഭാഗങ്ങളിൽപ്പെടുന്നവർ നടത്തുന്ന ജാതി അധിക്ഷേപങ്ങൾ പൊതു ഇടങ്ങളിൽ വച്ചാണെങ്കിൽ മാത്രമേ കുറ്റകരമാകൂവെന്ന രണ്ടംഗ സുപ്രീംകോടതി ബെഞ്ചിന്റെ വിധി ദളിത് വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന് പട്ടികജാതി ക്ഷേമസമിതി സംസ്ഥാന കമ്മിറ്റി .

ദളിത് വിഭാഗങ്ങളുടെ മനുഷ്യാവകാശങ്ങളും അന്തസ്സും ഉറപ്പാക്കുന്നതിനും അവർക്കെതിരെയുള്ള ജാതി വിവേചനങ്ങൾ അവസാനിപ്പിക്കുന്നതിനും കുറ്റകൃത്യങ്ങൾ തടയുന്നതിനുമാണ് പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമം രാജ്യത്ത് നടപ്പിലാക്കിയത്. എന്നാൽ കഴിഞ്ഞ രണ്ടര ദശാബ്ദ കാലത്തെ ചരിത്രം പരിശോധിച്ചാൽ ജുഡീഷ്യറിയുടെ ഭാഗത്തുനിന്നു തന്നെ പ്രസ്തുത നിയമം ദുർബലപ്പെടുത്തുന്നതിനുള്ള നിരവധി വിധികളാണ് പുറത്തുവന്നിട്ടുള്ളതെന്ന് കാണാം.

സ്വകാര്യയിടങ്ങളിൽ ജാതി അധിക്ഷേപം നടന്നാലും പുറത്തുനിന്നുള്ള ഒരു സാക്ഷി ഉണ്ടെങ്കിലേ അതു കുറ്റകൃത്യമാകൂ എന്ന നിലപാട് നിയമങ്ങളുടെ സങ്കുചിത വ്യാഖ്യാനമാണ്. രാജ്യത്തെമ്പാടും പട്ടിക വിഭാഗങ്ങൾക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ ക്രമാതീതമായി വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഈ വിധി ഉയർത്തിയേക്കാവുന്ന പ്രത്യാഘാതങ്ങൾ ഗുരുതരമാണ്. സുപ്രീം കോടതി വിധി സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കുന്നതിന് കേന്ദ്ര സർക്കാർ അടിയന്തരമായി നിയമ ഭേദഗതി കൊണ്ടുവരണമെന്ന് പി കെ എസ് സംസ്ഥാന പ്രസിഡണ്ട് വണ്ടിത്തടം മധുവും സെക്രട്ടറി വി പൊന്നുക്കുട്ടനും പ്രസ്താവനയിൽ അഭ്യർത്ഥിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...