പെരുമ്പാവൂർ | 24,ജൂൺ | 2026
രേഖകളില്ലാതെ പ്ലൈവുഡ് കമ്പനിയിൽ തൊഴിലെടുത്ത് വന്ന ബംഗ്ലാദേശി യുവാവിനെ കുറുപ്പംപടിയിൽ പിടികൂടി. മുഹമ്മദ് റാത്തോൺ ഇസ്ലാം ആണ് പിടിയിലായത്. ഇയാൾ കഴിഞ്ഞ ഒരു മാസക്കാലമായി മേതല, വണ്ടമറ്റത്തെ സ്വകാര്യ പ്ലൈവുഡ് കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. എ.ടി.എസ് ആണ് ഇയാളെ പിടികൂടിയത്.
ഇയാളുടെ കൈയിൽ നിന്നും ബംഗ്ലാദേശിലെ തിരിച്ചറിയൽ രേഖകൾ എടിഎസ് കണ്ടെടുത്തു. ഇയാൾ കേരളത്തിൽ ഉണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ലൊക്കേഷനുകൾ കേന്ദ്രീകരിച്ച് പരിശോധന നടത്തിവരവേയാണ് കുറുപ്പുംപടി പോലീസ് സ്റ്റേഷൻ പരിധിയിലെ വണ്ടമറ്റത്തുള്ള പ്ലൈവുഡ് കമ്പനിയിൽ നിന്നും പിടിയിലാകുന്നത്. പിടികളായ ആളെ പിന്നീട് കുറുപ്പംപടി പോലീസിന് കൈമാറി.
പെരുമ്പാവൂർ കുറുപ്പുംപടി മേഖലകളിൽ നിന്ന് ഇതിനുമുൻപും രേഖകളില്ലാതെ പ്ലൈവുഡ് കമ്പനികളിൽ തൊഴിലെടുത്ത് വന്ന നിരവധി ബംഗ്ലാദേശികളെ പിടികൂടിയിട്ടുണ്ട്




























