Connect with us

Hi, what are you looking for?

Entertainment

പുതിയ സംവിധായകരുടെ കഥകൾ ആവേശം കൊള്ളിക്കുന്നില്ല; മോഹൻലാൽ

ദിലീഷ്‌ പോത്തൻ, ശ്യാം പുഷ്ക്കരൻ തുടങ്ങി നിരവധി പുതിയ എഴുത്തുകാരും സംവിധായകരും മലയാള സിനിമയിൽ വന്നിട്ടും എന്തുകൊണ്ട് മോഹൻലാൽ അവരുമായി സിനിമ ചെയ്യുന്നില്ല എന്ന ചോദ്യത്തിന് മറുപടിയുമായി മോഹൻലാൽ. സ്വകാര്യ ടിവി ചാനലിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ മനസ് തുറന്നത്.

കഴിവുള്ള പുതിയ ആളുകളുമായി സിനിമ ചെയ്യാൻ സന്തോഷമേയുള്ളൂ പക്ഷെ അവരൊക്കെ കൊണ്ടുവന്ന കഥകൾ മറ്റു ചില സിനിമകളുടെ സ്വാധീനമുള്ളതായിരുന്നു എന്ന് മോഹൻലാൽ പറയുന്നു. തന്നെ ആവേശം കൊള്ളിക്കുന്ന കഥകൾ വന്നാൽ ആരുമായും സിനിമ ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും മോഹൻലാൽ പറയുന്നു.

ചിലർ എന്നോട് പറഞ്ഞ കഥയൊക്കെ മോഹൻലാൽ എന്ന താരത്തിന് വേണ്ടിയുള്ള കഥകളാണ്. അങ്ങനെ ചെയ്യുമ്പോഴാണ് കുഴപ്പം. അപ്പൊ ആ കഥയിൽ പല സിനിമകളുടെയും സ്വാധീനം വരും. ഞാൻ എത്രയോ കഥകൾ കേൾക്കുന്നുണ്ട്. എന്റെ അടുത്ത് വരാൻ അപ്രാപ്യമാണ് എന്നൊക്കെ ആൾക്കാർ പറയുന്നുണ്ടാകും പക്ഷെ അങ്ങനെയൊന്നും ഇല്ല. നമ്മെ ആവേശം കൊള്ളിക്കുന്ന ഒരു കഥ വരണ്ടേ.’’

You May Also Like

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...