Connect with us

Hi, what are you looking for?

Entertainment

ഓവിയയുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി

ചെന്നൈ: നടിയും ബിഗ് ബോസ് റിയാലിറ്റി ഷോയുടെ തമിഴ് പതിപ്പില്‍ മത്സരാര്‍ത്ഥിയുമായ ഓവിയയുടെ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ചെന്ന പരാതി. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയാണ് ഓവിയയുടെ ലീക്കായ വീഡിയോ എന്നപേരില്‍ 17 സെക്കന്റുള്ള വീഡിയോ ദൃശ്യങ്ങള്‍ പ്രചരിച്ചത്.

ഇപ്പോള്‍ ചെന്നൈയില്‍ താമസിക്കുന്ന തൃശ്ശൂര്‍ സ്വദേശിയായ ഓവിയ ഇ-മെയില്‍ വഴി തൃശ്ശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. സ്വകാര്യതയെ ഹനിക്കുകയും സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്യുന്ന തരത്തിലുള്ള വീഡിയോകള്‍ നീക്കണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

നടിയുടെ പരാതിയില്‍ കേസ് എടുത്ത തൃശ്ശൂര്‍ സിറ്റി സൈബ്രര്‍ ക്രൈം പൊലീസ് മൂന്ന് വീഡിയോകള്‍ നീക്കം ചെയ്തു. വീഡിയോകള്‍ അപ്ലോഡ് ചെയ്തവരെ ഉടന്‍ കണ്ടെത്താനാകുമെന്നും പൊലീസ് അറിയിച്ചു.

2007-ല്‍ പൃഥ്വിരാജ് നായകനായ കങ്കാരുവിലൂടെയാണ് സിനിമാലോകത്തേക്ക് കടന്നുവന്നത്. ബിഗ്‌ബോസ് തമിഴ് സീസണ്‍ ഒന്നിലൂടെയാണ് ഓവിയ പ്രശസ്തിയിലേക്ക് ഉയര്‍ന്നത്. പുതിയമുഖം, മനുഷ്യമൃഗം എന്നീ മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കളവാണി, കലകലപ്പ്, യാമിരുക്ക ഭയമേന്‍, മറീന തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചിട്ടുണ്ട്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...