Connect with us

Hi, what are you looking for?

Entertainment

ഷെയ്ൻ നി​ഗം ചിത്രത്തിന് ​ഗൾഫ് നാടുകളിൽ വിലക്ക്

ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും പ്രധാനവേഷത്തിലെത്തുന്ന ലിറ്റിൽ ഹാർട്സ് ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ വിലക്ക്. ചിത്രത്തിന്‍റെ നിര്‍മ്മാതാവ് സാന്ദ്ര തോമസാണ് ചിത്രത്തിന്‍റെ ഗള്‍ഫിലെ റിലീസ് തടഞ്ഞ വിവരം പത്രകുറിപ്പിലൂടെ അറിയിച്ചത്. ചിത്രത്തിന്റെ പ്രചാരണാർഥം കഴിഞ്ഞ ആഴ്ച സാന്ദ്ര തോമസും അഭിനേതാക്കളായ ഷെയ്ൻ നിഗമും മഹിമ നമ്പ്യാരും ദുബായിൽ എത്തിയിരുന്നു. ചിത്രത്തിൽ എൽജിബിടിക്യു വിഷയം ഉൾപ്പെടെ ചർച്ച ചെയ്യുന്നുണ്ടെന്നാണ് വിവരം. ഇതാണ് ജിസിസി രാജ്യങ്ങളിലെ വിലക്കിലേക്ക് നയിച്ചതെന്നാണ് സൂചന

അതെ സമയം നിർമാതാവായ സാന്ദ്ര തോമസ് തന്നെയാണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ കുറിച്ചതിങ്ങനെ ആത്മാവും ഹൃദയവും നൽകി ഞങ്ങൾ ചെയ്ത സിനിമയാണ് ‘ലിറ്റിൽ ഹാർട്ട്സ്..!! എന്നാൽ വളരെ ഖേദത്തോടെ ഞാനറിയിക്കട്ടെ ‘ലിറ്റിൽ ഹാർട്ട്സ്’ ജിസിസി രാജ്യങ്ങളിൽ പ്രദർശനമുണ്ടാകുകയില്ല..!! ഗവൺമെന്റ് പ്രദർശനം വിലക്കിയിരിക്കുന്നു…! ഈ സിനിമ ലോകമൊട്ടുക്കും പ്രദർശനത്തിനെത്തിക്കണമെന്ന എന്റെ മോഹത്തിനേറ്റ ഏറ്റവും വലിയ മുറിവാണിത്.. പ്രവാസി സുഹൃത്തുക്കളോട് ഞാൻ ക്ഷമ ചോദിക്കുന്നു..! നിലവിലെ വിലക്കിനിടയായ കാരണത്തെ തുറന്നു പറയാനാവില്ല ഒന്നുറപ്പിച്ചോളൂ..ഒരു നിഗൂഢത പുറത്ത് വരാനുണ്ട്..

എബി ട്രീസ പോൾ, ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ബാബു രാജ്, ഷമ്മി തിലകൻ, ജാഫർ ഇടുക്കി, രഞ്ജി പണിക്കർ, എയ്മ റോസ്മി, മാലാ പാർവതി തുടങ്ങിയവരാണ് മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നത്. മറ്റിടങ്ങളിൽ ചിത്രം നാളെ തീയറ്ററുകളിലെത്തും.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...