നടൻ വിനായകൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് അസഭ്യം പറയുന്നതിന്റെയും നഗ്നതാ പ്രദർശനം നടത്തുന്നതിന്റെയും വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അയൽവാസികളോടെ അപമര്യാദയായി പെരുമാറി എന്ന തരത്തിലാണ് വീഡിയോ പ്രചരിച്ചത്.
ഇപ്പോഴിതാ സംഭവത്തിൽ പൊതു സമൂഹത്തോട് മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് നടൻ. തന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് നടന്റെ പ്രതികരണം.
സിനിമ നടൻ എന്ന നിലയിലും വ്യക്തി എന്ന നിലയിലും പല വിഷയങ്ങളും കൈകാര്യം ചെയ്യാൻ തനിക്ക് പറ്റുന്നില്ലെന്നും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായ എല്ലാ നെഗറ്റീവ് എനർജിക്കും പൊതുസമൂഹത്തോട് മാപ്പ് ചോദിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
