കട്ടപ്പന : ചേരമസാംബവ ഡെവലപ്പ്മെന്റ് സൊസൈറ്റി (സി എസ് ഡി എസ് ) നേതൃത്വത്തിൽ ബാബ സാഹേബ് ഡോ ബി ആർ അംബേദ്കറുടെ 134ാം ജന്മദിനം ഏപ്രിൽ 12 മുതൽ 14 വരെ കോട്ടയത്ത് വിപുലമായി ആഘോഷിക്കുവാൻ കട്ടപ്പനയിൽ ചേർന്ന സംസ്‌ഥാന നേതൃസംഗമം തീരുമാനിച്ചു. ഏപ്രിൽ 14 ന് പതിനായിരക്കണക്കിന് സി എസ് ഡി എസ് പ്രവർത്തകർ അണിനിരക്കുന്ന ജന്മദിന ഘോഷയാത്രയും നടത്തും. സംസ്‌ഥാന ട്രഷറർ പ്രവീൺ ജെയിംസ് ചെയർമാൻ ആയി 501 അംഗ സ്വാഗത സംഘം കമ്മിറ്റി രൂപീകരിച്ചു.
കട്ടപ്പന ഏദൻ ഓഡിറ്റോറിയത്തിൽ നടന്ന നേതൃസംഗമം സി എസ് ഡി എസ് സംസ്‌ഥാന പ്രസിഡന്റ് കെ കെ സുരേഷ് ഉദ്ഘാടനം ചെയ്തു.
സി എസ് ഡി എസിന്റെ സംഘടിത ശക്തി വിളിച്ചോതുന്ന ജന്മദിന ഘോഷയാത്ര ബാബ സാഹേബ് ഡോ ബി ആർ അംബേദ്കറേയും ഇന്ത്യൻ ഭരണഘടനയെയും അവഹേളിച്ചവർക്കുള്ള മറുപടിയാകുമെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ദളിത് ക്രൈസ്തവ സംവരണ വിഷയത്തിൽ കൂടുതൽ നിയമ നടപടികളിലേയ്ക്ക് കടക്കുമെന്നും സമരം ദേശിയ തലത്തിലേയ്ക്ക് വ്യാപിപ്പിക്കുകയും ചെയ്യും. തൃതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ഗതിവിഗതികളെ സി എസ് ഡി എസ് നിർണ്ണയിക്കുമെന്നും കെ കെ സുരേഷ് പറഞ്ഞു.
സംസ്‌ഥാന ജനറൽ സെക്രട്ടറി സുനിൽ കെ തങ്കപ്പൻ അധ്യക്ഷത വഹിച്ചു.
ട്രഷറർ പ്രവീൺ ജെയിംസ്, സെക്രട്ടറിമാരായ ലീലാമ്മ ബെന്നി, വിനു ബേബി, എം സി ചന്ദ്രബോസ്, സംസ്‌ഥാന കമ്മിറ്റി അംഗങ്ങൾ ആയ സി എം ചാക്കോ, സണ്ണി ഉരപ്പാങ്കൽ, കെ കെ കുട്ടപ്പൻ, പ്രസന്ന ആറാണി, രഞ്ജിത് രാജു,ആഷ്‌ലി ബാബു, സുജമ്മ തോമസ്,സണ്ണി കണിയാമുറ്റം, മോബിൻ ജോണി,കെ കെ അപ്പു,എം ഐ ലൂക്കോസ്, എം എസ് തങ്കപ്പൻ, വിവിധ താലൂക്ക് കമ്മിറ്റികളുടെ ഭാരവാഹികളായ രാജൻ ലബ്ബക്കട, കെ വി പ്രസാദ്, ബിനു ചാക്കോ, ഷാജി അണക്കര, ബിജു പൂവത്താനി, സുരേഷ് മണക്കാല അടൂർ, സാബു കുളമൻകുഴി റാന്നി, മാത്യു സൈമൺ തിരുവല്ല, ഒ കെ ശശി മല്ലപ്പള്ളി, ഷിബു കുറിച്ചി ചങ്ങനാശ്ശേരി, ജയ്മോൻ പുത്തൻതോട് കോട്ടയം, കുഞ്ഞുമോൻ പുളിക്കൽ വൈക്കം, കെ ബി ബിജു മീനച്ചിൽ, പീറ്റർ ജെയിംസ് കാഞ്ഞിരപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു
