Connect with us

Hi, what are you looking for?

Kerala

ആവേശമുണർത്തി കൊളുന്ത് നുള്ളൽ മത്സരം

അമ്പനാട് : തോട്ടം തൊഴിലാളികൾക്ക് ആവേശമുണർത്തി കൊളുന്ത് നുള്ളൽ മത്സരം. സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി കൊല്ലം ജില്ലയിലെ ഏക തേയിലത്തോട്ടമായ അമ്പനാട് എസ്റ്റേറ്റിലാണ് സി ഐ ടി യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളുന്ത് നുള്ളൽ മത്സരം സംഘടിപ്പിച്ചത്. സംസ്ഥാന സമ്മേളന സംഘാടക സമിതി ജനറൽ കൺവീനറും സി പി ഐ എം ജില്ലാ സെക്രട്ടറിയുമായ എസ്. സുദേവൻ മത്സരം ഉദ്ഘാടനം ചെയ്തു.

10 മിനിറ്റ് കൊണ്ട് ഏറ്റവും കൂടുതൽ കൊളുന്തു നുള്ളുകയായിരുന്ന നൽകിയ ലക്ഷ്യം. സംഘഗാനം പോലെ ഷിയർ മെഷീൻ്റെ താളം മുഴങ്ങി. 10 മിനിറ്റു കൊണ്ട് പരമാവധി കൊളുന്ത് നുള്ളി തൊഴിലാളികൾ താഴേക്ക്. ബ്രോണി (6 കിലോഗ്രാം) ഒന്നാം സ്ഥാനവും ജപമണി, ഗിരിജ (5 കിലോഗ്രാം) എന്നിവർ രണ്ടാം സ്ഥാനവും രാമലക്ഷ്മി (4.5 കിലോഗ്രാം) മൂന്നാം സ്ഥാനവും നേടി. ജേതാക്കൾക്കുള്ള സമ്മാനത്തുകയും മത്സരത്തിൽ പങ്കെടുത്ത മറ്റെല്ലാ തൊഴിലാളികൾക്കുമുള്ള ക്യാഷ് അവാർഡുകളും സംഘാടക സമിതി ജനറൽ കൺവീനർ എസ്. സുദേവൻ വിതരണം ചെയ്തു.

ബ്ലോക്ക് പഞ്ചായത്തംഗം ലേഖ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സി ഐ ടി യു ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ, പി.സജി, എസ് ബിജു,എം.എ. രാജഗോപാൽ, എ.ആർ. കുഞ്ഞുമോൻ, വി.എസ്. മണി, പി. രാജു എന്നിവർ സംബന്ധിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...