Connect with us

Hi, what are you looking for?

Kerala

കെവിന്റെ നീനു വിവാഹിതയായി കെവിന്റെ അച്ഛനല്ല കൈപിടിച്ചുകൊടുത്തത്

കോട്ടയം: കെവിനെയും നീനുവിനെയും അറിയാത്ത മലയാളികളുണ്ടാകില്ല. കേരളത്തെ നടുക്കിയ ദുരഭിമാനക്കൊലയുടെ ഇരയാണ് കെവിൻ. യുവാവിനെ ഇല്ലാതാക്കിയതാകട്ടെ പ്രിയപ്പെട്ടവളുടെ സഹോദരനും സംഘവും. മകന്റെ മൃതദേഹത്തിനരികിൽ നീനുവിനെ ചേർത്തുപിടിച്ച കെവിന്റെ പിതാവും നോവായി മാറിയിരുന്നു.

ഇപോൾ നീനു വിവാഹിതയായി എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചാരണമുണ്ടായി. കെവിന്റെ നീനു വീണ്ടും വിവാഹിതയായി. വയനാട് സ്വദേശിയെയാണ് വിവാഹം കഴിച്ചത്. കെവിന്റെ പിതാവ് മുൻകൈയെടുത്താണ് വിവാഹം നടത്തിയത്’- എന്നായിരുന്നു പ്രചരണം. പിന്നാലെ എല്ലാം മറന്ന് നല്ലൊരു ജീവിതം നയിക്കാൻ ആ കുട്ടിയ്ക്ക് സാധിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ട് നിരവധി പേർ സോഷ്യൽ മീഡിയയിൽ കമന്റ് ചെയ്‌തിരുന്നു. എന്നാൽ താൻ വിവാഹം നടത്തിക്കൊടുത്തിട്ടില്ലെന്ന് പ്രതികരിച്ച് കെവിന്റെ അച്ഛൻ നേരത്തെ രംഗത്തെത്തിയിരുന്നു.

‘നീനുവിനെ ഞാൻ ആർക്കും കൈ പിടിച്ചു കൊടുത്തിട്ടില്ല. നീനുവിന്റെ കല്യാണം കഴിഞ്ഞ വാർത്ത എനിക്കറിയില്ല. വ്യാജ പ്രചരണം നടത്തുന്നവരോടുതന്നെ ചോദിക്കണം’- എന്നായിരുന്നു അദ്ദേഹം ഒരു മാദ്ധ്യമത്തോട് പറഞ്ഞത്. എന്നാൽ നീനു വിവാഹിതയായി എന്നാണ് തങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഒരു മാദ്ധ്യമം ഇപ്പോൾ.

എന്നാൽ നീനുവിന്റെ വിവാഹം കഴിഞ്ഞു എന്നും കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു വിവാഹം എന്നും വാർത്തകൾ പുറത്തുവരുകയാണ് . പ്രമുഖ മാധ്യമമായാ മനോരമ ഓൺലൈൻ ആണ് നീനുവിന്റെ വിവാഹം ഫെബ്രുവരിയിൽ കഴിഞ്ഞു എന്ന വാർത്ത പുറത്തുവിട്ടിരിക്കുന്നത്

നീനുവിന്റെ വിവാഹം ഇക്കഴിഞ്ഞ ഫെബ്രുവരിയിൽ കഴിഞ്ഞു എന്നും എന്നാൽ കെവിന്റെ കുടുംബമല്ല വിവാഹം നടത്തിയത് എന്നുമാണ് വാർത്ത പുറത്തുവന്നിരിക്കുന്നത് . നീനുവിന് ഇപ്പോൾ കെവിന്റെ കുടുംബവുമായി അടുപ്പമില്ല , സോഷ്യൽ മീഡിയയിൽ സജീവമാകാതെ പൊതു സമൂഹത്തിൽ നിന്നും അകലം പാലിച്ച് മറ്റൊരു സ്ഥലത്ത് മറ്റൊരു ജീവിതം കെട്ടിപ്പടുക്കുന്ന നീനുവിന്റെ സ്വകാര്യതയെ മാനിച്ച് വിവാഹത്തെക്കുറിച്ചോ മറ്റു കാര്യങ്ങളോ പുറത്തുവിടാൻ സാധിക്കില്ല എന്ന് മനോരമ ഓൺലൈൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട് . നീനുവിനു താൽപര്യമില്ലാത്ത കാലത്തോളം ആരും അവരുടെ ജീവിതം തിരഞ്ഞു പോകേണ്ടതുമില്ല. ജീവിതത്തിൽ നേരിട്ട വലിയൊരു ദുരന്തത്തെ അതിജീവിച്ച നീനുവിന്റെ ഭാവി ശോഭനമാകട്ടെ എന്ന് നമുക്ക് ആശംസിക്കാം

See less

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...