Connect with us

Hi, what are you looking for?

Business

കത്തിക്കയറി സ്വർണവില ഒറ്റ ദിവസം പവന് കൂടിയത് 1,560 രൂപ

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന. ഗ്രാമിന് 195 രൂപ കൂടി 9,295 രൂപയും പവന് 1,560 രൂപ കൂടി 74, 360 രൂപയുമാണ് ഇന്നത്തെ വില. ഇതോടെ സ്വര്‍ണവില സര്‍വകാല റെക്കോഡിലെത്തി.

പശ്ചിമേഷ്യയില്‍ ഇറാന്‍ ഇസ്രായേല്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് വില കുതിച്ചുയര്‍ന്നത്. ഇക്കഴിഞ്ഞ ഏപ്രിലില്‍ ഉയര്‍ന്ന നിരക്കായ 74,320 രൂപയില്‍ സ്വര്‍ണവില എത്തിയിരുന്നു. ഈ റെക്കോഡാണ് ഇന്ന് തകര്‍ന്നത്.

തുടര്‍ച്ചയായ മൂന്ന് ദിവസം വില കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ മൂന്ന് ദിവസം തുടരെ വില വര്‍ധിച്ചത്. മൂന്ന് ദിവസംകൊണ്ട് 2800 രൂപയുടെ വര്‍ധനയാണ് വന്നത്.

18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 160 രൂപ കൂടി 7625 രൂപക്കും വെള്ളി ഗ്രാമിന് 155 രൂപക്കുമാണ് (വിലയില്‍ മാറ്റമില്ല) വില്‍പ്പന നടക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഔണ്‍സിന് 3,438 ഡോളറാണ് സ്വര്‍ണവില.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...