Connect with us

Hi, what are you looking for?

Kerala

വേടർ സമുദായം നേടിയെടുത്ത സംഘടന ശക്തിയെ പരസ്യമായി ചൂഷണം ചെയ്യുന്നു; ഹിരൺദാസ് മുരളിക്ക് നോട്ടീ​സയച്ച് കോടതി

വേടൻ എന്ന പേര് ഉപയോ​ഗിച്ച് റാപ്പ് സം​ഗീത പരിപാടി നടത്തുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ കൊല്ലം മുൻസിഫ് കോടതി സ്വീകരിച്ച് ​ഗായകൻ ഹിരൺദാസ് മുരളിക്ക് നോട്ടീ​സയച്ചു.

​ഗിരിവർ​ഗ വേടർ മഹസഭ പ്രസി​ഡന്റ് ശാസ്താംകോട്ട മണി, തിരുവിതാംകൂർ വേടർ മഹാസഭ പ്രസിഡന്റ് ഇടമല ശിവപ്രസാദ് എന്നി​വർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി.

വേടനെന്ന പദം പരസ്യമായി ഉപായോഗിച്ച് റാപ് സംഗീത പരിപാടികളോ അനുബന്ധ പരിപാടികളോ നടത്തുന്നത് വേടൻ എന്ന വിളിപ്പേരിലൂടെ വേടർ സമുദായം നേടിയെടുത്ത സംഘടന ശക്തിയെ പരസ്യമായി ചൂഷണം ചെയ്യുകയാണെന്ന വാദവും സംഘടന ഉയർത്തി ഗിരിവർഗ വേടർ മഹാ സഭ പ്രസിഡൻ്റ് ശാസ്താംകോട്ട മണി, തിരുവിതാംകൂർ വേടർ മഹാസഭ പ്രസിഡന്റ് ഇടമല ശി വപ്രസാദ് എന്നിവർ സമർപ്പിച്ച അപേക്ഷയിലാണ് നടപടി.

വേടൻ എന്ന പദം പരസ്യമായി ഉപയോഗിച്ച് റാപ് സംഗീത പരി പാടികളോ, അനുബന്ധ പരിപാ ടികളോ നടത്തരുതെന്നാണ് അപേക്ഷയിൽ പ്രധാന ആവശ്യം. വേടൻ എന്ന വിളിപ്പേരിലൂടെ വേടർ സമുദായം നേടിയെടുത്ത സംഘടന ശക്തിയെ പരസ്യമായി ചൂഷണം ചെയ്യുകയാണെന്നും അപേക്ഷയിൽ പറയുന്നു. വാദികൾക്കായി അഭിഭാഷകനായ പനമ്പിൽ എസ്.ജയകുമാർ ഹാജരായി.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...

Business

കൊച്ചി; വിദേശ കറൻസി വിനിമയ രംഗത്തെ പ്രശസ്തമായ ലുലു ഫോറെക്സ് ദക്ഷിണേന്ത്യയിൽ മൂന്ന് ശാഖകൾ കൂടെ തുറന്നു. ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് മാനേജിംഗ് ഡയറക്ടർ അദീബ് അഹമ്മദിന്റെയും സീനിയർ കമ്പനി മാനേജ്‌മെന്റിന്റെയും സാന്നിധ്യത്തിൽ...