Connect with us

Hi, what are you looking for?

Kerala

ബെവ്കോയുടെ സിഎംഡി ഐജി ഹർഷിത അത്തല്ലൂരിനെ ഒതുക്കാന് എംആർ അജിത് കുമാറിനെ ഇറക്കി സർക്കാർ

തിരുവനന്തപുരം: എഡിജിപി എംആർ അജിത് കുമാറിന് ബെവ്കോയുടെ ചെയർമാൻെറ അധിക ചുമതല നൽകി ഉത്തരവിറക്കി.
നിലവിൽ ഐജി ഹർഷിത അത്തല്ലൂരിയാണ് ബെവ്കോയുടെ സിഎംഡി. ഇനി മുതൽ ബോർഡ് യോഗങ്ങളിൽ എം. ആർ. അജിത് കുമാറാകും അധ്യക്ഷത വഹിക്കുക. എംഡിയുടെ പദവിൽ ഹർഷിത അത്തല്ലൂരി തുടരും.

ഓണ്‍ ലൈൻ മദ്യ വിൽപ്പനയും നികുതി ഘടനയിലെ മാറ്റവും ഉള്‍പ്പെടെ വരുമാനം കൂട്ടാനായി ഹർഷിത ശുപാർശകള്‍ നൽകിയിരുന്നു. സർക്കാർ തളളിയിട്ടും സിഎംഡി നിലപാടുകളിൽ ഉറച്ചുനിന്നിരുന്നു. ഇതിന് പിന്നാലെയാണ് നയപരമായ ബോർഡ് തീരുമാനങ്ങളിൽ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

എഡിജിപി റാങ്കിലുള്ള സീനിയർ ഉദ്യോഗസ്ഥൻ കൂടി യോഗങ്ങള്‍ പങ്കെടുക്കുന്നതോടെ ഇനി എംഡിക്ക് മാത്രമായി തീരുമാനങ്ങളെടുക്കാൻ കഴിയില്ല. മുമ്പും എക്സൈസ് കമ്മീഷണർമാരെ ബെവ്ക്കോയുടെ ചെയർമാനായി നിയമിച്ചിട്ടുണ്ട്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...