സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും ബോബി ചെമ്മണ്ണൂർ. വാങ്ങിക്കൂട്ടിയ സ്വർണത്തിന്റെ മൂല്യം വർധിപ്പിക്കാൻ ബോധപൂർവം ചില രാജാക്കന്മാർ സൃഷ്ടിച്ചതാണ് നമ്മൾ കണ്ട യുദ്ധമെന്ന് ബോബി ചെമ്മണ്ണൂർ. ഇപ്പോഴത്തെ കുതിപ്പിന് ശേഷം ഇനി 25 ശതമാനം സ്വർണത്തിന് വില കുറയാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വലിയ രാജാക്കന്മാർ പതിനായിരം കിലോ സ്വർണം ശേഖരിച്ചുവെച്ച് ഒരു മാസത്തിനുള്ള ഇത്ര രൂപയാക്കണം എന്ന് കരുതി ഒരു ബോംബിടുന്നു. വലിയ ഗെയിമുകൾ ഇതിന് പിന്നിലുണ്ടെന്നും ബോബി ചെമ്മണ്ണൂർ കൂട്ടി ചേർത്തു.
