പെരുമ്പാവൂർ: മൂത്രസഞ്ചിയിൽ കാൻസർ രോഗം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60) ആണ് സുമനസ്സുകളുടെ സഹായം അഭ്യർത്ഥിക്കുന്നത്.അല്ലപ്ര ഒർണ തടികുളങ്ങര വീട്ടിൽ വേലയുധൻ (60) ആണ് മൂത്രസഞ്ചിയിൽ കാൻസർ രോഗം ബാധിച്ചതിനെ തുടർന്ന് സുമനസ്സുകളുടെ സഹായം തേടുന്നത്.
അടിയന്തിര ശസ്ത്രക്രീയ നടത്തുവാൻ ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. 5 ലക്ഷം രൂപയാണ് ശസ്ത്രകീയയ്ക്കായി വേണ്ടി വരുന്നത്. കൂലിവേലക്കാരനായ വേലയുധനും കുടുംമ്പത്തിനും താങ്ങാവുന്നതിനപ്പുറമാണ് ചികിത്സ ചിലവുകൾ. ഭാര്യയും രോഗിയാണ്. ഇവരുടെ ദുരിത ജീവിതം മനസിലാക്കി വാർഡ് മെമ്പർ നസീമ റഹീം കൺവീനറായ ചികിത്സ സഹായ സമിതി രൂപികരിച്ചു.
എസ് ബി ഐ പെരുമ്പാവൂർ ശാഖയിൽ വാർഡ് മെമ്പർ നസീമ റഹീമിന്റെയും സഹായ സമിതി ജോയിന്റ് കൺവീനർ ടി.വി മനോജിന്റെയും പേരിൽ സംയുക്ത അക്കൗണ്ട് തുറന്നു.
അക്കൗണ്ട് നമ്പർ: 43217814438
IFSC SBINOOO8661
ഫോൺ: 9539904247