കൊല്ലം: ഡിസംബറിൽ നടക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ മലയോര മേഖലകൾ അടക്കം കേരളത്തിലെ 100 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് അണ്ണാ ഡിഎച്ച് ആർഎം പാർട്ടി സ്ഥാനാർഥികൾ മത്സരിക്കും.
സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച കുടിൽ ചിഹ്നത്തിലാണ് പാർട്ടി ജനവിധി തേടുക . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, പാലക്കാട്, കാസർഗോഡ് ജില്ലകളിലാണ് പാർട്ടി സ്ഥാനാർഥികൾ ഉണ്ടാവുക


























