Connect with us

Hi, what are you looking for?

Business

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന് വൻ കുതിപ്പ്; വരുമാനം 43 കോടി കടന്നു

കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം സെല്ലിന് (BTC) മികച്ച നേട്ടം. 2023-24 സാമ്പത്തിക വർഷത്തിൽ 23 കോടി രൂപയായിരുന്ന വാർഷിക വരുമാനം, 2024-25 കാലയളവിൽ 43 കോടി രൂപയായി ഉയർന്നു. നൂതനവും വൈവിധ്യമാർന്നതുമായ വിനോദസഞ്ചാര പദ്ധതികൾ ആവിഷ്‌കരിച്ചു വിജയകരമായി നടപ്പിലാക്കിയാണ് ഈ നേട്ടം കെഎസ്ആർടിസി കൈവരിച്ചത്. തിരുവനന്തപുരം നഗരക്കാഴ്ചകൾ എന്ന പേരിലുള്ള ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് സർവീസ്, മൂന്നാറിലെ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ, കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ, വിദ്യാർത്ഥികൾക്കായി വിനോദവും വിജ്ഞാനവും കോർത്തിണക്കിയ ട്രാവൽ ടു ടെക്നോളജി പാക്കേജുകൾ, തീർത്ഥാടന ടൂറിസം പാക്കേജുകൾ, അന്തർസംസ്ഥാന ടൂറിസം പാക്കേജുകൾ തുടങ്ങിയവയാണ് ഇതിൽ പ്രധാനപ്പെട്ടത്.

2024 മാർച്ചിൽ ആരംഭിച്ച തിരുവനന്തപുരം നഗരക്കാഴ്ചകൾ പാക്കേജിന്റെ ഭാഗമായി 1,191 സർവീസുകൾ നടത്തി 2.77 കോടി രൂപ വരുമാനം നേടി. 2.08 കോടി രൂപയാണ് ഈ പദ്ധതിയുടെ പ്രവർത്തന ലാഭം. 2025 ഫെബ്രുവരിയിൽ ആരംഭിച്ച മൂന്നാർ ‘റോയൽ വ്യൂ’ ഗ്ലാസ് ടോപ്പ് ഡബിൾ ഡെക്കർ സർവീസ് 1.18 കോടി രൂപയുടെ കളക്ഷൻ നേടി. സംസ്ഥാനത്തിന് അകത്തും പുറത്തും പ്രശസ്തമായ ഇതിന്റെ വിജയത്തെത്തുടർന്ന് 2026 ജനുവരി 2 മുതൽ രണ്ടാമതൊരു ബസ് കൂടി റോയൽ വ്യൂ.2 എന്ന പേരിൽ സർവീസ് ആരംഭിച്ചിട്ടുണ്ട്. 2025 ജൂലൈയിൽ ആരംഭിച്ച കൊച്ചി ഡബിൾ ഡെക്കർ സിറ്റി ടൂർ പദ്ധതിയിലൂടെ 3,712 യാത്രക്കാർ കൊച്ചി നഗരക്കാഴ്ചകൾ ആസ്വദിച്ചു. സ്‌കൂളുകളെയും കോളേജുകളെയും കേന്ദ്രീകരിച്ച് നടത്തിയ വിദ്യാർത്ഥി ടൂറിസത്തിന് 310 ട്രിപ്പുകളിലൂടെ ലഭിച്ച വരുമാനം 27 ലക്ഷം രൂപയാണ്.

പുതിയ മാറ്റങ്ങളും വിപുലീകരണവും ലക്ഷ്യമിട്ട് ബഡ്ജറ്റ് ടൂറിസത്തിനായി പ്രത്യേക തീമിൽ ബ്രാൻഡഡ് ബസുകൾ അവതരിപ്പിച്ചത് യാത്രക്കാരെ കൂടുതലായി ആകർഷിക്കാൻ സഹായകമായി. കൂടാതെ ദശാവതാര ക്ഷേത്രദർശനം, നാലമ്പല ദർശനം, പഞ്ചപാണ്ഡവ ക്ഷേത്രദർശനം, കൃപാസനം പാക്കേജ് തുടങ്ങിയ ക്ഷേത്ര ടൂറിസം പാക്കേജുകളും രാമേശ്വരം, മധുര തുടങ്ങിയ അന്തർസംസ്ഥാന തീർത്ഥാടന ടൂറിസം പാക്കേജുകളും കെഎസ്ആർടിസിക്ക് അധിക വരുമാനം ഉറപ്പാക്കുന്നു. തീർത്ഥാടന ടൂറിസം പാക്കേജുകളിൽ പുതിയതായി ഗുരുവായൂർ ദേവസ്വം ബോർഡുമായും കെഎസ്ആർടിസി കൈകോർക്കാനൊരുങ്ങുകയാണ്. ഈ പാക്കേജിൽ ഗുരുവായൂർ ക്ഷേത്രത്തിൽ പോകുന്നവർക്ക് ഡോർമെട്രി സൗകര്യവും പ്രത്യേക ക്യൂവിലൂടെ ദർശന സൗകര്യവും ഒരുക്കും. ഇത്തരത്തിൽ വൈവിധ്യപൂർണ്ണമായ കൂടുതൽ പാക്കേജുകളിലൂടെ കെഎസ്ആർടിസി മികച്ച സേവനം ജനങ്ങൾക്ക് ഉറപ്പാക്കുകയാണ്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...