പെരുമ്പാവൂർ : മതേതര മൂല്യങ്ങൾ തകർക്കാൻ ശ്രമിക്കുന്ന സാമുദായിക ഐക്യപ്പെടലുകൾ കേരളത്തിന്റെ പുരോഗമന മനസ്സുകളിൽ ഇടമുണ്ടാകില്ല എന്ന് കെ. പി. എം. എസ് സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ശ്രീ അഖിൽ കെ ദാമോദരൻ അഭിപ്രായപ്പെട്ടു.
നവോത്ഥാന മൂല്യങ്ങളെ സംരക്ഷിച്ചും പുരോഗമന ചിന്താഗതിയുള്ള പ്രസ്ഥാനങ്ങൾ ഇത്തരം നീക്കങ്ങൾക്കെതിരെ പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരുമ്പാവൂർ എസ് എൻ ഹാളിൽ ചേർന്ന യൂണിയൻ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യൂണിയൻ പ്രസിഡന്റ് ശ്രീ ഹരീഷ് കൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ശ്രീ ശ്യാം സി എസ് പ്രവർത്തന റിപ്പോർട്ടും, ഖജാൻജി ശ്രീ രവി എ പി വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന നേതാക്കളായ ടി എ വേണു, സി വി കൃഷ്ണൻ, എ ടി ജിതിൻ യൂണിയൻ ഭാരവാഹികളായ വിജേഷ്, ദിലീപ്, സുനിൽ കുട്ടപ്പൻ, സുധ അനീഷ് തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് നടന്ന തെരഞ്ഞെടുപ്പിൽ
പ്രസിഡന്റ് : ഹരീഷ് കൃഷ്ണൻ
സെക്രട്ടറി : ശ്യാം സി എസ്
ഖജാൻജി : രവി എ പി
എന്നിവർ അടങ്ങുന്ന 15 അംഗ കമ്മിറ്റി തെരഞ്ഞെടുത്തു

























