കൊച്ചി: നെടുമ്പാശ്ശേരി അത്താണിയിലെ ബെവ്കോ ഔട്ട്ലറ്റില് നടത്തിയ വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ ഗുരുതരമായ അഴിമതി കണ്ടെത്തി. ഔട്ട്ലറ്റിലെ ജീവനക്കാര്‍ മദ്യ കമ്പനികളില്‍ നിന്ന് ഒരു മാസത്തിനിടെ ഏകദേശം എട്ട് ലക്ഷം രൂപ കൈക്കൂലിയായി വാങ്ങിയെന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
ഒരു മാസത്തിനിടെ മൂന്ന് ഘട്ടങ്ങളിലായാണ് കൈക്കൂലി വാങ്ങിയതെന്നും, ഇടപാടുകള്‍ ഗൂഗിള്‍ പേ വഴിയും നടന്നതായും കണ്ടെത്തിയിട്ടുണ്ട്.
ഔട്ട്ലറ്റിലെ 11 ജീവനക്കാരില്‍ ഒമ്പത് പേരും അഴിമതിയില്‍ പങ്കാളികളായതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായി. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

























