കൊരട്ടി : നാടിൻ്റെ മതേതര പൈതൃകം സംരക്ഷിക്കണമെന്ന് കെ പി എം എസ് സംസ്ഥാന ഉപാധ്യക്ഷൻ പി എൻ സുരൻ പറഞ്ഞു. കെ പി എം എസ് കൊരട്ടി യൂണിയൻ സമ്മേളനം വ്യാപാര ഭവൻ ഹാളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിലോമകരമായ
വരേണ്യ സംസ്കാരത്തിൽ നിന്നും സമൂഹത്തെ മോചിപ്പിക്കുന്നതിന് ശ്രീനാരായണഗുരുവും അയ്യങ്കാളിയും ചട്ടമ്പിസ്വാമികളും തുടങ്ങിയ സാമൂഹിക പരിഷ്കർത്താക്കൾ നടത്തിയ മുന്നേറ്റമാണ് മതേതര സങ്കൽപ്പങ്ങൾക്ക് ദിശ പകർന്നത്. ഈ ചരിത്രബോധം മില്ലാത്ത വരവാണ് വിദ്വേഷപരമാർശ്വങ്ങൾനടത്തുന്നതെന്നും പി എൻ സുരൻ പറഞ്ഞു.
യൂണിയൻ പ്രസിഡണ്ട് എ എസ് മനോജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറിയേറ്റ് അംഗം ടി എ വേണു,ടി കെ സുബ്രൻ, ടി വി ശശി, മിനി ദിവാകരൻ, കെ പി അജിത, കെ സി സന്തോഷ് എന്നിവർ സംസാരിച്ചു. ജനപ്രതിനിധികളായ ബ്ലോക്ക് പഞ്ചായത്ത് അംഗം ജിനി അനിൽകുമാർ, കൊരട്ടി ഗ്രാമപഞ്ചായത്ത് അംഗം കെ സി ജയരാജ് എന്നിവരെ സമ്മേളനം പൊന്നാടയിച്ചു സ്വീകരിച്ചു.
ശശി.ടി.വി (പ്രസിഡണ്ട് ) അജിത കെ. പി , ഗോപാലൻ കെ. എം (വൈസ് പ്രസിഡണ്ട് )
മനോജ് എ.എസ് (സെക്രട്ടറി) അഡ്വ: അജീഷ് കുമാർ, പ്രിയ ബിജു.(അസിസ്റ്റൻ്റ് സെക്രട്ടറി) ഷൈജു പുതിയേടത്ത് (ഖജാൻജി) എന്നിവർ ഭാരവാഹികളായി പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു.

























