കട്ടപ്പന | 10, ഫെബ്രുവരി | 2026
സാമൂഹിക വിവേചനത്തെ മറികടക്കുവാൻ അഖില കേരള ചേരമർ ഹിന്ദു മഹാസഭ AKCHMS രാഷ്ട്രീയ ഇടപെടലിന് തയ്യാറെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് സുനിൽ റ്റി രാജ് പറഞ്ഞു.
ഇടുക്കി യൂണിയൻ നേതൃസമ്മേളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂണിയൻ പ്രസിഡന്റ് രാജീവ് രാജു അധ്യക്ഷത വഹിച്ചു മഹിളാ സമാജം സംസ്ഥാന പ്രസിഡന്റ് ഡി ലിജിമോൾ മുഖ്യപ്രഭാഷണം നടത്തി യൂണിയൻ സെക്രട്ടറി വിഎസ് ശശി വയലിൽ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.

























