Connect with us

Hi, what are you looking for?

Kerala

ഭാരത് ബന്ദ് കേരള ബന്ദായി ഒതുങ്ങി; ഈ കായികബല രീതികൾ സംസ്ഥാനത്തെ നശിപ്പിക്കും”; രൂക്ഷവിമർശനവുമായി ശശി തരൂർ


തിരുവനന്തപുരം | 12, ഫെബ്രുവരി | 2026


​കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ നടത്തുന്ന ദേശീയ പണിമുടക്കിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂർ. രാജ്യവ്യാപകമായി പ്രഖ്യാപിച്ച ‘ഭാരത് ബന്ദ്’ യഥാർത്ഥത്തിൽ മറ്റൊരു ‘കേരള ബന്ദ്’ മാത്രമായി ഒതുങ്ങിയത് ഖേദകരമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ മറ്റ് ഭാഗങ്ങൾ ഇത്തരം നിർബന്ധിത സമരരീതികൾ ഉപേക്ഷിച്ചു വളർന്നപ്പോൾ, കേരളം മാത്രം ഇപ്പോഴും സംഘടിത ന്യൂനപക്ഷത്തിന്റെ അതിക്രമത്തിന് മുന്നിൽ ബന്ദിയാക്കപ്പെട്ടിരിക്കുകയാണെന്ന് തരൂർ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
​പ്രതിഷേധിക്കാനുള്ള അവകാശത്തെ താൻ പിന്തുണയ്ക്കുന്നുണ്ടെങ്കിലും സാധാരണക്കാരന്റെ ജീവിതം തടസ്സപ്പെടുത്തുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് തരൂർ എടുത്തുപറഞ്ഞു. മറ്റൊരാളുടെ സ്വതന്ത്രമായ സഞ്ചാരത്തെ തടയാൻ ഒരു ഇന്ത്യക്കാരനും ഭരണഘടനാപരമായ അവകാശമില്ല. പൗരന്മാരെ സ്വന്തം വീടുകളിൽ തടവുകാരാക്കുന്നതും കടയുടമകളെ ഷട്ടറുകൾ താഴ്ത്താൻ നിർബന്ധിക്കുന്നതുമായ ഈ പഴഞ്ചൻ രീതികൾ യുവാക്കൾക്കും സംരംഭകർക്കും നമ്മുടെ സംസ്ഥാനം അനുയോജ്യമല്ലെന്ന തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
​തീവ്രമായ യൂണിയൻ പ്രവർത്തനങ്ങൾ മൂലം കേരളത്തിൽ നിന്ന് വ്യവസായങ്ങൾ പലതും ഓടിപ്പോയ സാഹചര്യമാണുള്ളത്. ലോകം തള്ളിക്കളഞ്ഞ കാലഹരണപ്പെട്ട സമരമുറകൾ പിന്തുടരുന്നതിലൂടെ നിക്ഷേപക സൗഹൃദ സംസ്ഥാനമാകാൻ കേരളത്തിന് കഴിയില്ല. തന്റെ സ്വന്തം പാർട്ടി സമരത്തിൽ പങ്കാളിയാകുമ്പോഴും, പണിമുടക്കാനുള്ള അവകാശമെന്നത് മറ്റുള്ളവരെക്കൊണ്ട് നിർബന്ധിതമായി പണിമുടക്കിക്കാനുള്ള അവകാശമല്ലെന്ന് കാലങ്ങളായി താൻ വാദിക്കുന്നതാണെന്നും തരൂർ കൂട്ടിച്ചേർത്തു. പ്രതിഷേധം എന്നത് ഒരു ധാർമ്മിക പ്രഖ്യാപനമായിരിക്കണം, അല്ലാതെ കായികമായ ഒരു ഉപരോധമാകരുത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...