Connect with us

Hi, what are you looking for?

Local

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സ് വർധിക്കുന്നു; ഫെബ്രുവരി 22-ന് മെഗാ മെഡിക്കൽ ക്യാമ്പ് നടത്തും

പെരുമ്പാവൂർ: അതിഥി തൊഴിലാളികൾക്കിടയിൽ എയ്ഡ്‌സ് രോഗം വർധിക്കുന്നുവെന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂരിൽ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടർ പിയൂഷ് എം. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. ആരോഗ്യം, വനിത-ശിശു ക്ഷേമം, തൊഴിൽ, നിയമം ഉൾപ്പെടെയുള്ള വകുപ്പുകളിലെ ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

ആരോഗ്യ ഉത്സവം എന്ന പേരിൽ ഫെബ്രുവരി 22-ന് പെരുമ്പാവൂരിൽ നടക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പിൽ പരമാവധി അതിഥി സംസ്ഥാന തൊഴിലാളികളെ പങ്കെടുപ്പിക്കാനും സമഗ്ര ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട ബോധവത്കരണവും മെഡിക്കൽ ചെക്കപ്പും നടത്താനും തീരുമാനിച്ചു. ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണവകുപ്പ്, മറ്റ് വകുപ്പുകളുടെ സഹകരണമുണ്ടാകും. തൊഴിൽ ദാതാക്കൾ, സർക്കാരിതര സംഘടനകൾ, തൊഴിലാളി സംഘടനകൾ എന്നിവരുടെ സഹകരണവും ഉറപ്പാക്കിയിട്ടുണ്ട്.

അതെ സമയം രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധന ഇല്ലെങ്കിലും പുതിയ കേസുകൾ ഉണ്ടാകാതിരിക്കുന്നതിനുള്ള എല്ലാ ശ്രമങ്ങളും ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്ന് ചെയ്യുന്നുണ്ടെന്ന് പ്രോജക്ട് ഡയറക്ടർ പറഞ്ഞു. നിലവിൽ അതിഥി തൊഴിലാളികൾക്കിടയിൽ ബോധവത്കരണ പരിപാടികൾ നടക്കുന്നുണ്ട്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...