Connect with us

Hi, what are you looking for?

Sports

ട്വന്റി 20 ലോകകപ്പിൽ നിന്നും ഓസ്ട്രേലിയ പുറത്ത് ; സിംബാബ് വെ സൂപ്പർ എട്ടിൽ

ട്വന്റി 20 ലോകകപ്പില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാരും വമ്പന്‍മാരുമായ ഓസ്‌ട്രേലിയ പുറത്ത്. ഗ്രൂപ്പ് ബിയില്‍ നിന്ന് ശ്രീലങ്കയും സിംബാബ്‌വെയും സൂപ്പര്‍ എട്ടിലേക്ക് മുന്നേറിയപ്പോള്‍ ചരിത്രത്തിലാദ്യമായി ഓസ്‌ട്രേലിയ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായി. സിംബാബ്‌വെ, ശ്രീലങ്ക എന്നിവരോട് തോല്‍വി വഴങ്ങിയതാണ് ഓസീസിന് വിനയായത്. കങ്കാരുക്കള്‍ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറണമെങ്കില്‍ ഇന്നത്തെ സിംബാബ്‌വെ – അയര്‍ലാന്‍ഡ് മത്സരത്തില്‍ ഐറിഷ് ടീം വിജയിക്കണമായിരുന്നു. എന്നാല്‍ മഴ കാരണം ഈ മത്സരം ഉപേക്ഷിച്ചതോടെയാണ് ഓസീസ് പുറത്തായത്.

രണ്ട് വർഷം മുൻപ് നടന്ന ലോകകപ്പിൽ ആദ്യ ഘട്ടത്തിൽ പുറത്തായ ശ്രീലങ്ക ഇത്തവണ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. സ്വന്തം മണ്ണിൽ നടന്ന മത്സരത്തിൽ ഓസ്‌ട്രേലിയയെ തകർത്ത് ആരാധകരെ ആവേശത്തിലാഴ്ത്തിയ ലങ്ക, ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും ജയിച്ച് ആധികാരികമായാണ് സൂപ്പർ-8ൽ എത്തിയത്. സിംബാബ്‌വെയും ശ്രീലങ്കയും അടുത്ത ഘട്ടത്തിലേക്ക് കടന്നപ്പോൾ, ഗ്രൂപ്പിലെ വമ്പന്മാരായ ഓസ്‌ട്രേലിയയുടെ വീഴ്ച ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...