സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്കുന്നതില് നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി
ട്വന്റി-20 കോര്‍ഡിനേറ്ററും കിറ്റെക്സ് എംഡിയുമായ സാബു എം. ജേക്കബിനെതിരെ വാര്‍ത്തകള്‍ നല്കുന്നതില് നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ വിലക്കി കോടതി ഉത്തരവിട്ടു.
കേസ് അവസാനിക്കുന്നത് വരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ പാടില്ലെന്നാണ് പെരുമ്പാവൂര്‍ സബ് കോടതിയുടെ നിര്‍ദ്ദേശം.
റിപ്പോര്‍ട്ടര്‍ ടിവി സംപ്രേക്ഷണം ചെയ്ത വാര്‍ത്തകളില്‍ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഉണ്ടെന്ന് കോടതി നിരീക്ഷിച്ചു.
ട്വന്റി-20 എന്‍ഡിഎ സഖ്യത്തില്‍ ചേരുന്നത് ഇഡി നടപടികളില്‍ നിന്ന് രക്ഷപ്പെടാനാണെന്ന വാര്‍ത്തയ്ക്കെതിരെയാണ് സാബു എം. ജേക്കബ് റിപ്പോർട്ടറിനെതിരെ നിയമനടപടി സ്വീകരിച്ചത്.
ഇത് വസ്തുത വിരുദ്ധമാണെന്നും തന്നെയും പാര്‍ട്ടിയെയും കരിവാരിത്തേക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്നും സാബു കോടതിയില്‍ ബോധിപ്പിച്ചു.
അപകീര്‍ത്തികരമായ വാര്‍ത്തകള്‍ നല്‍കിയതിന് 25 കോടി രൂപ നഷ്ടപരിഹാരം വേണമെന്നു സാബു എം. ജേക്കബ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ടര്‍ ടിവി എം.ഡി ആന്റോ അഗസ്റ്റിന് ഉള്‍പ്പെടെ, ഒന്ന് മുതല്‍ 17 വരെയുള്ള പ്രതികള്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്.

























