കടുത്തുരുത്തി | 2026 | ഫെബ്രുവരി 19
കടതുരുത്തി പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിന്റെ മുങ്ങി മരണത്തിൽ സംശയം ബലപ്പെടുത്തിയും അന്വേഷണം ആവശ്യപ്പെട്ടും ബന്ധുക്കളും ദളിത് സംഘടനകളും രംഗത്തെത്തി. സി.എസ്.ഡി.എസ് റാന്നി താലൂക്ക് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കടുത്തുരുത്തി പോലീസ് സ്റ്റേഷനിലേക്ക് ഇന്ന് മാർച്ചും ധർണയും നടത്തും.
കഴിഞ്ഞ 2025 നവംബർ 2 നാണ് റാന്നി സ്വദേശിയായ എബി സാബു [ 26] കടത്തുരുത്തിയിൽ തോട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടത്. കടത്തുരുത്തിയിൽ എട്ട് സുഹൃത്തുക്കളോടപ്പം താമസിച്ച് ജോലി ചെയ്തു വരുകയായിരുന്നു എബി സാബു. റൂമിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറഞ്ഞിരുന്നതായി എബിയുടെ കുടുംബം ആരോപിക്കുന്നു. മൃതദേഹത്തിന്റെ കഴുത്തിന് മുകളിൽ ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നതായും. പമ്പയാറ്റിൽ നിന്തി പഠിച്ച നന്നായി നീന്തൽ വശമുണ്ടായിരുന്ന എബി ചെറിയ തോട്ടിൽ മുങ്ങി മരിക്കില്ലെന്നും എബിയുടെ കുടുംബം ഉറച്ച് വിശ്വാസിക്കുന്നു.

























