Connect with us

Hi, what are you looking for?

World

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാന്റെ മിന്നലാക്രമണം; 17 സാധാരണക്കാർ കൊല്ലപ്പെട്ടു



​ഇസ്ലാമാബാദ് | 22, ഫെബ്രുവരി | 2026

​അഫ്ഗാനിസ്ഥാൻ അതിർത്തിക്കുള്ളിൽ മിന്നലാക്രമണം നടത്തി പാകിസ്ഥാൻ സൈന്യം. അഫ്ഗാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഭീകരവാദ സംഘങ്ങളെ ലക്ഷ്യം വെച്ചാണ് ആക്രമണം നടത്തിയതെന്ന് പാക് വാർത്താ വിതരണ മന്ത്രി അത്തൗല്ല തരാർ വ്യക്തമാക്കി. എന്നാൽ പാക് ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 17 സാധാരണക്കാർ കൊല്ലപ്പെട്ടതായി അഫ്ഗാൻ വൃത്തങ്ങളെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയിൽ ഏഴ് ഭീകരവാദ കേന്ദ്രങ്ങളിലും ഒളിത്താവളങ്ങളിലും ആക്രമണം നടത്തിയതായാണ് പാകിസ്ഥാൻ അവകാശപ്പെടുന്നത്. പാകിസ്ഥാനിൽ അടുത്തിടെയുണ്ടായ ചാവേർ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള ഭീകരപ്രവർത്തനങ്ങൾക്ക് പിന്നിൽ അഫ്ഗാൻ മണ്ണിൽ പ്രവർത്തിക്കുന്ന സംഘടനകളാണെന്ന് ഇസ്ലാമാബാദ് ആരോപിച്ചിരുന്നു. എന്നാൽ എവിടെയാണ് കൃത്യമായി ആക്രമണം നടത്തിയത് എന്ന് വെളിപ്പെടുത്താൻ പാക് അധികൃതർ തയ്യാറായിട്ടില്ല.
​അതേസമയം, പാകിസ്ഥാൻ അതിർത്തി ലംഘിച്ച് ജനവാസ കേന്ദ്രങ്ങളിലാണ് ബോംബിട്ടതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയം കുറ്റപ്പെടുത്തി. പക്തിക പ്രവിശ്യ, നങ്കഹാർ എന്നിവിടങ്ങളിലെ മതപഠന ശാലകളിലും വീടുകളിലുമാണ് ആക്രമണം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.

സൗദി അറേബ്യയുടെ മധ്യസ്ഥതയിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന് അയവുവന്നു വരുന്നതിനിടെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. പാക് സൈന്യം നടത്തിയ ഈ കടന്നുകയറ്റത്തെ അഫ്ഗാൻ സർക്കാർ ശക്തമായി അപലപിച്ചു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...