Connect with us

Hi, what are you looking for?

Sports

ടി20 ലോകകപ്പ് ഇന്ത്യ തോറ്റു

ടി20 ലോകകപ്പ് 2026-ലെ നിർണായകമായ സൂപ്പർ 8 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇന്ത്യയ്ക്ക് ദയനീയ പരാജയം.
അഹമ്മദാബാദിൽ തടിച്ചുകൂടിയ തൊണ്ണൂറായിരം കാണികളെ നിശബ്‌ദരാക്കി ദക്ഷിണാഫ്ര-ിക്ക നിലവിലെ ചാന്പ്യൻമാരെ മലർത്തിയടിച്ചു. ദക്ഷിണാഫ്രിക്ക ഉയർത്തിയ 188 റൺ ലക്ഷ്യത്തിലേക്ക്‌ ബാറ്റുയർത്താൻ പോലുമാകാതെയാണ്‌ കീഴടങ്ങിയത്‌. 76 റണ്ണിന്റെ തോൽവി. വെറും 111 റണ്ണിനാണ്‌ കൂടാരം കയറിയത്‌. സൂപ്പർ എട്ട്‌ ആദ്യ പോരിലെ കനത്ത തോൽവി സെമി സാധ്യതകൾക്കും തിരിച്ചടിയായി.

സ്‌കോർ: ദക്ഷിണാഫ്രിക്ക 187/7; ഇന്ത്യ 111 (18.5)

നിലവിലെ ജേതാക്കളും റണ്ണറപ്പുകളും തമ്മിലുള്ള മുഖാമുഖത്തിൽ ഏകപക്ഷീയമായാണ്‌ ദക്ഷിണാഫ്രിക്ക ജയം പിടിച്ചെടുത്തത്‌. എട്ട്‌ ബാറ്റർമാരുമായി ഇറങ്ങിയ ഇന്ത്യൻ ടീം പേസിനെതിരെയും സ്‌പിന്നിനെതിരെയും ഒരുപോലെ പരുങ്ങുന്ന അവിശ്വസനീയ കാഴ്‌ചയായിരുന്നു.
ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ കൃത്യതയാർന്ന പ്രകടനമാണ് ഇന്ത്യയെ പ്രതിരോധത്തിലാക്കിയത്. പവർപ്ലേ ഓവറുകളിൽതന്നെ വിറച്ചാണ് ഇന്ത്യ കളിച്ചത്. പവർപ്ലേയിൽ 31 റൺസ് മാത്രമാണ് നേടാനായത്.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...