Connect with us

Hi, what are you looking for?

Sports

ന്യൂസിലൻഡ് ഫൈനലിൽ

കൊൽക്കത്ത: ട്വന്‍റി20 ലോകകപ്പിലെ ഒന്നാം സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ന്യൂസിലൻഡ് ഫൈനലിൽ പ്രവേശിച്ചു. 170 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ കിവികൾ 43 പന്തുകൾ ശേഷിക്കേ കളി തീർത്തു.

ഓപണർമാരായ ടിം സീഫേർട്ടിന്‍റെയും ഫിൻ അലന്‍റെയും തകർപ്പൻ ബാറ്റിങ്ങാണ് ബ്ലാക് ക്യാപ്സിന്‍റെ ജയം എളുപ്പമാക്കിയത്. സീഫേർട്ട് (58) അർധ സെഞ്ച്വറി നേടി പുറത്തായപ്പോൾ അലൻ (100*) അപരാജിത സെഞ്ച്വറിയാണ് ഈഡൻ ഗാർഡനിൽ കുറിച്ചത്. ഒമ്പത് വിക്കറ്റിന്‍റെ ആധികാരിക വിജയമാണ് അവർ സ്വന്തമാക്കിയത്.

ട്വന്റി20 ലോകകപ്പ്‌ ചരിത്രത്തിലെ വേഗമേറിയ സെഞ്ചുറിയാണ്‌ കൊൽക്കത്ത ഇ‍ൗഡൻ ഗാർഡൻസിൽ പിറന്നത്‌. പന്ത്രണ്ടാം ഓവർ എറിയാനെത്തിയ മാർകോ യാൻസണെ തുടർച്ചയായ രണ്ട്‌ ഫോറും സിക്‌സറും പറത്തി ആരംഭിച്ച കിവി ഓപ്പണർ അഞ്ചാം പന്തിനെയും ബ‍ൗണ്ടറി കടത്തി സെഞ്ചുറി പൂർത്തിയാക്കി. ഇന്നിങ്‌സിൽ ആകെ എട്ട്‌ സിക്‌സറും പത്ത്‌ ഫോറും. 43 പന്ത്‌ ശേഷിക്കെയാണ്‌ മിന്നൽ വിജയം.

സ്‌കോർ: ദക്ഷിണാഫ്ര-ിക്ക 169/8; ന്യൂസിലൻഡ്‌ 173/ 1 (12.5)

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...