കുവൈത്ത് സിറ്റി: യാത്രക്കാർക്കും പ്രവാസികൾക്കും ആശ്വാസമേകി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം പ്രവർത്തനം പുനരാരംഭിച്ചു.
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വ്യോമാതിർത്തി വ്യാഴാഴ്ച വൈകുന്നേരം മുതൽ വീണ്ടും തുറന്നതായി പബ്ലിക് അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ഡയറക്ടർ ശൈഖ് ഹുമൗദ് മുബാറക് ഹുമൗദ് അൽ ജാബിർ അസ്സബാഹ് വ്യക്തമാക്കി. അതേസമയം, ഘട്ടം ഘട്ടമായിട്ടായിരിക്കും വിമാന ഗതാഗതം പുനരാരംഭിക്കുക.
ഫെബ്രുവരി 28 ന് യു.എസ്-ഇസ്രായേൽ-ഇറാൻ സംഘർഷം ആരംഭിച്ചതിന് പിറകെയാണ് കുവൈത്ത് വിമാനത്താവളവും വ്യോമപാതയും താൽകാലികമായി അടച്ചിട്ടത്.

























