തിരുവനന്തപുരം: സംസ്ഥാനത്ത് പാല്‍ വില കൂട്ടണമെന്ന മില്‍മ ഫെഡറേഷന്റെ തീരുമാനം സര്‍ക്കാര്‍ അംഗീകരിച്ചു. പുതിയ പാല്‍ വില ഇന്ന് പ്രഖ്യാപിക്കും.
ലിറ്ററിന് നാലുരൂപയാണ് വര്‍ധിക്കുക. തിരുവനന്തപുരത്ത് ഇന്നു ചേരുന്ന ഫെഡറേഷന്‍ യോഗം കൂട്ടിയ വില പ്രഖ്യാപിക്കും. നേരത്തെ പാല്‍ ലിറ്ററിന് ആറുരൂപ കൂട്ടണമെന്നാണ് മില്‍മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, നാലുരൂപ മതിയെന്ന് സര്‍ക്കാര്‍ നിര്‍ദേശിക്കുകയായിരുന്നു.
ഈ നിര്‍ദേശം മില്‍മ അംഗീകരിച്ചു

























