തമിഴ്നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങില്‍ തിളങ്ങി തൃഷ. സദസിനെ കൈ ഉയര്‍ത്തി അഭിവാദ്യം ചെയ്ത തൃഷ വിജയ്യുടെ മാതാപിതാക്കളേയും കണ്ടു. വിജയ്യുടെ അമ്മ ശോഭയെ അടുത്തുപോയി ആലിംഗനം ചെയ്തിട്ടാണ് തൃഷ സ്വന്തം സീറ്റില്‍ വന്നിരുന്നത്. വിജയ്യുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍നിരയില്‍ തന്നെയായിരുന്നു തൃഷയുടെ സ്ഥാനം.
അമ്മ ഉമാ കൃഷ്ണനൊപ്പമാണ് തൃഷ ചടങ്ങിനെത്തിയത്. സ്റ്റേഡിയത്തിൽ കനത്ത സുരക്ഷയിൽ വിജയ്ക്കൊപ്പം തൃഷ എത്തിയപ്പോൾ നിറഞ്ഞ കയ്യടികളോടെയാണ് അവരെ സ്വീകരിച്ചത്. വിജയ്യുടെ അമ്മയെ തൃഷ കെട്ടിപ്പിടിച്ച് പുഞ്ചിരിയോടെയും ഊഷ്മളതയോടെയും അഭിവാദ്യം ചെയ്യുന്നതിന്റെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.
ചടങ്ങിന് തൊട്ടുമുൻപ് തന്റെ വസതിയിൽ നിന്ന് പുറപ്പെട്ട തൃഷ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് നൽകിയ മറുപടിയും ഇപ്പോൾ ഏവരും ഏറ്റെടുത്തിരിക്കുകയാണ്. തമിഴ്നാടിന് ഇതൊരു വലിയ ദിവസമാണല്ലോ എന്ന ചോദ്യത്തിന് ‘താങ്ക്യൂ, ലുക്കിങ് ഫോർവേഡ്’ എന്നാണ് നടി പറഞ്ഞത്.

























