Connect with us

Hi, what are you looking for?

Latest News

ഇന്ത്യ സഖ്യം വിട്ടു; മൂന്നാം മുന്നണി രൂപീകരിക്കാന്‍ ഡിഎംകെ

ചെന്നൈ: കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ഇന്‍ഡ്യ സഖ്യം വിട്ടതിനു പിന്നാലെ പ്രതിപക്ഷ കക്ഷികളെ ഒന്നിപ്പിച്ച് ദേശീത തലത്തില്‍ മൂന്നാമതൊരു മുന്നണി രൂപീകരിക്കാനുള്ള നീക്കം ഡിഎംകെ ആരംഭിച്ചു. ഇന്നലെ നടന്ന ഇന്‍ഡ്യ മുന്നണി യോഗത്തില്‍ നിന്നും ഡിഎംകെ വിട്ടുനിന്നിരുന്നു. തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ടിവികെക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതോടെ സഖ്യം പൂര്‍ണമായും ഇല്ലാതായി. ഈ ചതിയില്‍ ഡിഎംകെ അംഗങ്ങള്‍ക്കുള്ള അതൃപ്തി കണക്കിലെടുത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന ഒരു സഖ്യത്തിലും ഇനി ഭാഗമാകില്ലെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

ബിജെപി വിരുദ്ധ, കോണ്‍ഗ്രസ് വിരുദ്ധ നിലപാടുകളുള്ള പ്രാദേശിക പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുവരാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ദേശീയതലത്തില്‍ മുന്നണി രൂപീകരിക്കാന്‍ ആം ആദ്മി പാര്‍ട്ടി അധ്യക്ഷന്‍ അരവിന്ദ് കെജ്‌രിവാള്‍, ആര്‍ജെഡിയുടെ തേജസ്വി യാദവ് എന്നിവരുമായി ഡിഎംകെ ചര്‍ച്ച നടത്തിയിരുന്നുവെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ലോക്‌സഭയില്‍ ഇനി കോണ്‍ഗ്രസ് അംഗങ്ങള്‍ക്കൊപ്പം ഇരിക്കാന്‍ താല്‍പര്യമില്ലെന്ന് കാട്ടി ഡിഎംകെ പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്സണ്‍ കനിമൊഴി ലോക്‌സഭാ സ്പീക്കര്‍ക്ക് കത്ത് നല്‍കി.

കോണ്‍ഗ്രസിനെ ഒഴിവാക്കി, മറ്റ് പ്രതിപക്ഷ പാര്‍ട്ടികളുമായി സഹകരിക്കാന്‍ ഡിഎംകെ തയ്യാറാണെന്ന സൂചനകളും ഇതിനിടെ പുറത്തുവരുന്നുണ്ട്. ആവശ്യമെങ്കില്‍ ഒരു മൂന്നാംമുന്നണിക്ക് മടിക്കില്ലെന്നാണ് പാര്‍ട്ടി നല്‍കുന്ന സൂചനയെന്നാണ് ഡിഎംകെ വക്താവ് ടി കെ എസ് ഇളങ്കോവന്റെ വാക്കുകളില്‍ നിന്നും ബോധ്യമാകുന്നത്. അണികളുടെ വികാരം മാനിച്ചാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നും നേതൃത്വം പറയുന്നു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...