Connect with us

Hi, what are you looking for?

Local

പെരുമ്പാവൂരിൽ ലഹരിക്കച്ചവടം; അസം സ്വദേശിനി നജ്മാ ബീഗം വീണ്ടും പിടിയിൽ

പെരുമ്പാവൂര്‍ | 20,ജൂൺ | 2026

പരസ്യമായി ലഹരി വില്‍പ്പന നടത്തിയ യുവതി വീണ്ടും പിടിയില്‍. ആസാം സ്വദേശി നജ്മ ബീഗത്തെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ പരിസരത്തു നിന്നും ഇന്ന് രാവിലെ ആറുമണിയോടെയാണ് ഇവരെ പിടികൂടിയത്. കഴിഞ്ഞദിവസം ഹെറോയിനുമായി പെരുമ്പാവൂർ മത്സ്യമാർക്കറ്റ് പരിസരത്ത് നിന്ന് ഇവർ അറസ്റ്റിൽ ആയിരുന്നു. ആളുകള്‍ കൂടി നില്‍ക്കുന്ന പരിസരത്ത് എത്തി പരസ്യമായി ലഹരി വില്‍പ്പന നടത്തുന്ന ഇവരുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ നേരത്തെ പ്രചരിച്ചിരുന്നു. തുടർന്ന് ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി പെരുമ്പാവൂര്‍ എഎസ്പി ഹാര്‍ദിക് മീണയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പെരുമ്പാവൂരില്‍ വലിയ രീതിയിലുള്ള പരിശോധന നടത്തുകയും തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

കോടതിയിൽ നിന്ന് 50,000 രൂപയുടെയും, രണ്ട് ആളുകളുടെയും ജാമ്യത്തിൽ ഇവർ പുറത്തിറങ്ങി. അതിനുശേഷം വീണ്ടും ലഹരി കച്ചവടം നടത്തുന്നതിനിടയിലാണ് ഇന്ന് രാവിലെ പിടിയിലാകുന്നത്. നേരത്തെ ഓപ്പറേഷൻ തൂഫാൻ്റെ ഭാഗമായി നടന്ന പരിശോധനയിൽ ഹെറോയിനുമായി മറ്റൊരു യുവതിയും പൊലീസ് പിടിയിലായിരുന്നു. അസം നാഗോൺ സ്വദേശിനി ഷാഹിദ ഖാത്തൂൺ (25) ആണ് പെരുമ്പാവൂർ എഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തിൻ്റെ പിടിയിലായത്. ഇവരിൽനിന്ന് 1.3 ഗ്രാം ഹെറോയിൻ കണ്ടെടുത്തു.

You May Also Like

Fact Check

മഞ്ഞുമ്മൽ ബോയ്‌സ് സിനിമയടെ നിർമാതാക്കൾക്കെതിരെ ഇഡി അന്വേഷണം. സിനിമയുടെ നിർമാണവുമായി ബന്ധപ്പെട്ടുള്ള കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേഴ്‌സ് കേസ് എടുത്തിരിക്കുന്നത്. കേസിൽ നിർമാണക്കമ്പനിയായ പറവ ഫിലിംസ് ഉടമകളായ നടൻ സൗബിൻ...

World

ഗാസയിലെ ഇസ്രയേൽ അധിനിവേശം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവച്ച സമഗ്രമായ സമാധാന ഉടമ്പടി അംഗീകരിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം അംഗീകരിച്ച് യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയം. ആദ്യമായാണ് യുഎൻ ഇത്തരമൊരു കരാറിന് അംഗീകാരം നൽകുന്നത്. ബന്ദികൾക്ക്...

Business

350 ബ്രാഞ്ചുകളുമായി ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്സ്
ദുബായ് സത് വ കസ്റ്റമർ എൻഗേജ്മെന്റ് സെന്റർ  ഉദ്ഘാടനം ചെയ്തു. ദുബായ്; ലോക സാമ്പത്തിക രംഗത്ത് ചുരുങ്ങിയ കാലയളവിൽ പ്രമുഖ സ്ഥാനത്തെത്തിയ  ലുലു ഫിനാൻഷ്യൽ ഹോൾഡിംഗ്‌സ് ആഗോള...

Business

ഒരു കാലത്ത് പെരുമ്പാവൂരിന്റെ സാമ്പത്തിക നട്ടെല്ലായിരുന്നു ട്രാവൻകൂർ റയോൺസ് കമ്പനി. പെരുമ്പാവൂരിന് മുനിസിപ്പാലിറ്റി പദവി ലഭിക്കുന്നതിന് വളരെ മുമ്പുതന്നെ പെരുമ്പാവൂർ അറിയപ്പെട്ടിരുന്നത് ട്രാവൻകൂർ റയോൺസ് കമ്പനിയുടെ ലേബലിലായിരുന്നു. മുത്തയ്യ ചിദംബരം ചെട്ടിയാർ 1946...