മുൻ ലോകചാംപ്യന്മാരായ ജർമനിയെ അട്ടിമറിച്ച് ഇക്വഡോർ. ജർമനി ആദ്യം ലീഡെടുത്തെങ്കിലും നാഗൽസ്മാനും സംഘത്തെയും വിറപ്പിച്ച് മുന്നേറിയ എക്വഡോർ രണ്ടെണ്ണം തിരിച്ചടിച്ച് മുന്നേറി. ഒപ്പം നോക്കൗട്ട് ടിക്കറ്റും.
ആറുപോയന്റോടെ ഗ്രൂപ്പ് ജേതാക്കളായത് ഐവറി കോസ്റ്റിനെതിരായ ജയത്തിന്റെ ബലത്തിൽ. ഐവറി കോസ്റ്റ് രണ്ടാം സ്ഥാനത്ത്. നാലുപോയന്റോടെ മൂന്നാമതുള്ള എക്വഡോറും നോക്കൗട്ടിലെത്തി.




























